ഇന്‍ബോക്‌സില്‍ അശ്ലീല മെസേജ് അയച്ചവന് നല്ല കിടിലന്‍ പണി കൊടുത്ത സ്വാസിക ! ഇനി അവന്‍ ഒരു പെണ്ണിനും ഇമ്മാതിരി മെസേജ് അയയ്ക്കില്ല…

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്‌ക്രീനില്‍ കൂടിയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ഫ്‌ളവര്‍സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയത്. സീത എന്ന ടെറ്റില്‍ കഥാപാത്രമായി സ്വാസിക തകര്‍ത്തഭിനയിച്ചു. വൈഗ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ആണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്. തമിഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയില്‍ നിന്നും അവസരം എത്തുക ആയിരുന്നു. ഫിഡില്‍ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നില്‍ എത്തിയത്. അവതാരക, മോഡല്‍, അഭിനേത്രി എന്നീ മേഖലയില്‍ തിളങ്ങിയ നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തന്റെ പുത്തന്‍ വിശേഷങ്ങളും…

Read More

ഷാനവാസിനെ തല്ലാന്‍ വരെ തോന്നിയിട്ടുണ്ട് ! എന്നാല്‍ അടുത്ത സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയായിരുന്നു; വെളിപ്പെടുത്തലുമായി സ്വാസിക…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സ്വാസിക. സിനിമയിലെന്ന പോലെ മിനിസ്‌ക്രീനിലും സ്വാസിക താരമാണ്. സ്വാസിക-ഷാനവാസ് ജോഡി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്. ഇരുവരും ഒന്നിച്ചെത്തിയ സീത എന്ന പരമ്പര ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ചുള്ള റെഡ് കാര്‍പെറ്റ് ഷോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക പറയുന്നു. ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്‍ക്കുമ്പോള്‍ ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കൈപിടിച്ച് പോവുകയായിരുന്നു. സ്‌ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു. ഏതെങ്കിലും സീന്‍…

Read More

അദൃശ്യയാകാന്‍ സാധിച്ചാല്‍ ആദ്യം പോകുന്നത് ആ സൂപ്പര്‍താരത്തിന്റെ മുറിയിലേക്ക് ! സ്വാസിക പറഞ്ഞതു കേട്ട് വാപൊളിച്ച് ആരാധകര്‍…

മലയാള സിനിമയിലും മിനി സ്‌ക്രീനിലും ഒരേ പോലെ മിന്നിത്തിളങ്ങിയ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാവുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. സംവിധായകന്‍ ലാല്‍ ജോസ് വിധികര്‍ത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നു സ്വാസിക. അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാന്‍സ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. റഹ്മാന്‍ ബ്രദേഴ്സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ്…

Read More

ഇത് ബദ്രിനാഥ് ! സ്ന്തം ജീവിത പങ്കാളിയെ പരിചയപ്പെടുത്തി നടി സ്വാസിക; കക്ഷി ആരെന്നറിയാമോ ?

തന്റെ ജീവിത പങ്കാളിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി സ്വാസിക വിജയ്. ബദ്രിനാഥ് കൃഷ്ണനാണ് സ്വാസികയുടെ പങ്കാളി. ഇദ്ദേഹം നടനും എഴുത്തുകാരനുമാണ്. ബദ്രിനാഥിനൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയ്ക്കായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാര ദാനം. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി അഭിനയ മേഖലയിലുള്ള തനിക്ക് ഈ പുരസ്‌കാര നേട്ടം വലിയ പ്രചോദനമാണെന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു. പോയിന്റ് വണ്‍, സെലിബ്രേഷന്‍ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. എന്തായാലും ഏറെ കാത്തിരുന്ന ആളെ കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. https://www.instagram.com/p/CKyHnjGMscP/?utm_source=ig_embed

Read More

നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ പോകുന്ന ഭാര്യയും ! ‘മറ്റൊരു കടവില്‍ കുളിസീന്‍ 2’ ഹ്രസ്വചിത്രം വൈറലാകുന്നു…

ജൂഡ് ആന്റണി, സ്വാസിക എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘മറ്റൊരു കടവില്‍, കുളിസീന്‍ 2’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. 2013ല്‍ പുറത്തിറങ്ങിയ ‘കുളിസീന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സുനില്‍ നായരാണ്. സ്വാസികയ്ക്കും ജൂഡിനും പുറമെ, പാഷാണം ഷാജി, മാത്തുക്കുട്ടി , ബോബന്‍ സാമുവല്‍ അല്‍താഫ് മനാഫ് എന്നിവരും വേഷമിടുന്നു. നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. കുളത്തില്‍ നീന്തിക്കുളിക്കാന്‍ ഭാര്യ സ്ഥിരമായി പോകുന്നതോടെ മനസമാധാനം നഷ്ടപ്പെടുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കുളി അവസാനിപ്പിക്കാനായി ചെയ്തുകൂട്ടുന്ന വിക്രിയകളാണ് ചിത്രം പറയുന്നത്. ഹ്രസ്വചിത്രം ഇതിനോടകം യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു.

Read More

ഉണ്ണി മുകുന്ദന്റെ വാഴ ഒടിഞ്ഞത് കണ്ട് സങ്കടപ്പെട്ട് സ്വാസിക ! എല്ലാം മനസ്സിലാകുന്നുണ്ടേയെന്ന് ആരാധകരും; ഉണ്ണി മുകുന്ദന്‍-സ്വാസിക പ്രണയ കഥ വീണ്ടും സജീവമാകുന്നു…

മലയാള സിനിമയിലെ മസില്‍മാന്‍ ഉണ്ണിമുകുന്ദനും നടി സ്വാസികയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം അതെല്ലാം തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് ഒറ്റപ്പാലത്തെ വീട്ടില്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ ജീവിതം നയിക്കുകയാണ് ഉണ്ണി. അടുത്ത കാലത്താണ് ഉണ്ണി പുതിയ വീട് പണിതത്. കൃഷിയിടവും പൂന്തോട്ടവുമെല്ലാം വീടിന് മുതല്‍ക്കൂട്ടാണ്. ഉണ്ണിയും മാതാപിതാക്കളും വളര്‍ത്തു നായ്ക്കളുമെല്ലാം ഇവിടെ സുഖമായി കഴിയുമ്പോഴാണ് അടുത്തിടെ സംഭവിച്ച ഒരു ദുഖകരമായ കാര്യത്തെക്കുറിച്ച് ഉണ്ണി തുറന്നു പറയുന്നത്. വീടിന്റെ അടുത്താണ് ഉണ്ണിയുടെ അച്ഛന്റെ കൃഷി സ്ഥലം. ഇവിടെ വിളയുന്ന പച്ചക്കറികളാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്ന് താരം പറയുന്നു. അച്ഛന്റെ കൃഷി കണ്ട് പറമ്പിലിറങ്ങിയെങ്കിലും അധികം വൈകാതെ തന്നെ താന്‍ പിന്മാറിയെന്നും ഇതിനേക്കാള്‍ നല്ലത് ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതാണെന്നു തനിക്ക് മനസ്സിലായെന്നും ഉണ്ണി പറയുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷിയ്ക്കു നാശം സംഭവിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഉണ്ണി ദുഖത്തോടെ പങ്കുവെച്ചിരിക്കുന്നത്.…

Read More

പണി വരുന്നുണ്ട് മോനൂസേ… തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കിയവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് സ്വാസിക

നടിമാരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അശ്ലീല ചാറ്റിംഗും മറ്റും നടത്തുന്നത് ചിലര്‍ക്ക് ഹരമാണ്. കൊറോണക്കാലത്തും ഇത്തരം ഞരമ്പന്മാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ല. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് പേജിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്‌സ നടി സ്വാസിക. പേജിനെതിരേ സൈബര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും സ്വാസിക വ്യക്തമാക്കി. സ്വാസിക സീത എന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ നടി അനുപമ പരമേശ്വരന്റേതടക്കമുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ് . എന്നെ സ്‌നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക. സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read More