ഗോ​വ​ധ നി​രോ​ധ​നത്തിൽ സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു സ്റ്റേ ​ല​ഭി​ക്കാ​ൻ പ്ര​യ​ത്നി​ച്ച അ​ഭി​ഭാ​ഷ​ക​രി​ൽ മ​ല​പ്പു​റ​ത്തെ അ​ഭി​ഭാ​ഷ​ക​നായ അ​ഡ്വ​ക്ക​റ്റ് സു​ഭാ​ഷ് ച​ന്ദ്ര​നും

ad-subash-chandranമ​ല​പ്പു​റം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗോ​വ​ധ നി​രോ​ധ​ന​ത്തി​നു സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു സ്റ്റേ ​ല​ഭി​ക്കാ​ൻ പ്ര​യ​ത്നി​ച്ച അ​ഭി​ഭാ​ഷ​ക​രി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യും.  എ​സ്എ​ഫ്ഐ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ഭാ​ര​വാ​ഹി​യും ആ​യി​രു​ന്ന കു​റ്റി​പ്പു​റം സ്വ​ദേ​ശി അ​ഡ്വ​ക്ക​റ്റ് സു​ഭാ​ഷ് ച​ന്ദ്ര​നാ​ണ് കി​സാ​ൻ​സ​ഭ​യ്ക്കാ​യി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി സ്റ്റേ ​ഉ​ത്ത​ര​വ് നേ​ടി​യെ​ടു​ത്ത​ത്.  കാ​ലി​ച്ച​ന്ത​ക​ൾ വ​ഴി ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന മെ​യ് 29-ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മാ​ണ് സു​പ്രീം കോ​ട​തി ഇ​ന്ന​ലെ മൂ​ന്നു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത​ത്.

2003 മു​ത​ൽ 2007 വ​രെ എ​സ്എ​ഫ്ഐ​യു​ടെ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ഡ്വ. സു​ഭാ​ഷ്ച​ന്ദ്ര​ൻ.  2006 മു​ത​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.  2009-ൽ ​കൈ​ര​ളി ചാ​ന​ലി​ന്‍റെ ഡ​ൽ​ഹി​യി​ലെ ലീ​ഗ​ൽ റി​പ്പോ​ർ​ട്ട​റാ​യി.  2013മു​ത​ൽ വ​ക്കീ​ലാ​യി സു​പ്രീം കോ​ട​തി​യി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

2016-ൽ ​ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചാ​ണ് അ​ഡ്വ.​ സു​ഭാ​ഷ്ച​ന്ദ്ര​ൻ ഈ ​മേ​ഖ​ല​യി​ൽ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്.  ഈ ​ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി ഗോ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​യ​ത്തി​ല​ട​ക്കം നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ഡ്വ. സു​ഭാ​ഷ്ച​ന്ദ്ര​ൻ ന​ട​ത്തി​യി​രു​ന്നു.  കി​സാ​ൻ​സ​ഭ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി ക​ന്നു​കാ​ലി വി​ൽ​പ്പന നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

സു​ഭാ​ഷ്ച​ന്ദ്ര​ൻ ഉ​ന്ന​യി​ച്ച ക​ണ​ക്കു​ക​ളും വ​സ്തു​ത​ക​ളും കോ​ട​തി​ക്ക് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് സ്റ്റേ ​ചെ​യ്തു​ള്ള മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി​യും ആ​വ​ർ​ത്തി​ച്ച​ത്. ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍റെ ഡ​ൽ​ഹി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഡി​വൈ​എ​ഫ്ഐ​യു​ടെ ലീ​ഗ​ൽ സെ​ൽ നേ​താ​വു​മാ​ണ് അ​ഡ്വ. സു​ഭാ​ഷ് ച​ന്ദ്ര​ൻ.

Related posts