അന്ന് ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ പുറത്തു വന്നപ്പോള്‍ ഈ ശൂരത്വം എവിടെപ്പോയി; ദിലിപിനെതിരെ കൊലവിളി നടത്തുന്നവര്‍ അക്കാര്യം ഒന്നോര്‍ത്താല്‍ നന്നായിരിക്കും; മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നടന്‍ സിദ്ദിഖ്‌

SID600ദിലീപ് തെറ്റുകാരനെങ്കില്‍ അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നും മാധ്യമങ്ങള്‍ വിചാരണ നടത്തേണ്ട കാര്യമില്ലെന്നും നടന്‍ സിദ്ദിഖ്‌. തെറ്റുകാരനാണെന്നു തെളിഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കട്ടെയെന്നും സിദ്ധിക്ക് പറയുന്നു. മുമ്പ് ബോബി ചെമ്മണ്ണൂരിനെതിരേ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടും ഒരു ചെറുവിരലനക്കാന്‍ പോലും ഇപ്പറഞ്ഞ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല.
ദിലീപ് കുറ്റക്കാരനാണെന്ന് തെളിയും മുമ്പുളള മാധ്യമവിചാരണ അല്‍പ്പത്തരമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിദ്ദിഖ്‌
വ്യക്തമാക്കുന്നു.

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല .

അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം, അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്‍പ്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതാന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

Related posts