ചെറുതോണി: അടിമാലിയിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ജാർഖണ്ഡ് സ്വദേശിയെ പോലീസുകാർ സ്നേഹമന്ദിരത്തിൽ എത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഹോപ്പന ഹൻസ്ദയെയാണ് അടിമാലി പോലീസ് സ്നേഹമന്ദിരത്തിലെത്തിച്ചത്.
കുറച്ചു ദിവസങ്ങളായി അടിമാലി ടൗൺ പരിസരത്ത് പരിസരബോധമില്ലാതെ നടക്കുകയും വീടുകളിൽ കയറി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയുംചെയ്തതിനാൽ നാട്ടുകാർ അടിമാലി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളുടെ സ്ഥിതി മനസിലാക്കി പടമുഖം സ്നേഹമന്ദിരത്തിലെത്തിക്കുകയായിരുന്നു.
ഹിന്ദിയും ജാർഖണ്ഡിലെ പ്രാദേശിക ഭാഷയും മാത്രം സംസാരിക്കുന്ന ഹോപ്പന വിവാഹിതനാണ്. കുടുംബത്തെക്കുറിച്ചോ മറ്റു വിവരങ്ങളോ കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യമാണ്.
