ആ​ൻ​ഡ​മാ​ൻ അ​ധി​കൃ​ത​ർ​ക്ക് ‘ആ​ദി​ത്യ​’യെ ഇ​ഷ്ട​പ്പെ​ട്ടു;  വൈക്കത്തെ  ആദിത്യയെ  കണ്ട് ഇഷ്ടപ്പെട്ടത് നാൽപതിൽപരം രാജ്യക്കാർ..

വൈ​ക്കം: ആ​ൻ​ഡ​മാ​നി​ൽ നി​ന്നെ​ത്തി​യ​വ​ർ ഇ​ന്ന​ലെ ആ​ദി​ത്യ​യെ ക​ണ്ടു ഇ​ഷ്ട​പ്പെ​ട്ടു. ശ​ബ്ദ ജ​ല​മ​ലി​നീ​ക​ര​ണ​മി​ല്ലാ​തെ വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ വൈ​ക്കം – ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സൗ​രോ​ർജ യാ​ത്രാ​ബോ​ട്ടാ​ണ് ആ​ദി​ത്യ. ആ​ദി​ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വു മ​ന​സി​ലാ​ക്കാ​ൻ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രാ​ണ് ഇ​ന്ന​ലെ വൈ​ക്ക​ത്തെ​ത്തി​യ​ത്. ജ​ല​ഗ​താ​ഗ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പ​സ​മൂ​ഹ​ത്തി​ൽ ഗ​താ​ഗ​ത​ത്തി​നു ബോ​ട്ടു​ക​ളും ക​പ്പ​ലു​ക​ളു​മാ​ണു കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ ഏ​റെ അ​ഭി​കാ​മ്യ​മാ​ണെ​ന്ന ബോ​ധ്യ​ത്തി​ൽ ആ​ൻ​ഡ​മാ​ൻ ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് വൈ​ക്ക​ത്തു സ​ർ​വീ​സ് ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സോ​ളാ​ർ ബോ​ട്ട് ആ​ദി​ത്യ പോ​യി ക​ണ്ട​റി​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വൈ​ക്കം ഫെ​റി​യി​ലെ​ത്തി​യ ആൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​നി​ലെ ക്യാ​പ്റ്റ​ൻ രാ​ജേ​ന്ദ്ര​കു​മാ​ർ, അ​ശു​തോ​ഷ് പാ​ണ്ഡേ എ​ന്നി​വ​രെ വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ശ​ശി​ധ​ര​ൻ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ആ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സോ​ളാ​ർ ബോ​ട്ടി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം കാ​യ​ൽ സ​വാ​രി ന​ട​ത്തി​യ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സോ​ളാ​റി​ലെ യാ​ത്ര അ​നു​പമ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ളു​ടെ നാ​ട്ടി​ലും സോ​ളാ​ർ ബോ​ട്ടെ​ത്തി​ക്കു​ന്ന​തി​നാ​യി സോ​ളാ​ർ ബോ​ട്ടി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ൽ നി​ന്നു വാ​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ. ഇ​തി​ന​കം രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും രാ​ജ്യ​ത്തെ ആ​ദ്യ സോ​ളാ​ർ ബോ​ട്ട് ആ​ദി​ത്യ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ആ​ദി​ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന സ​വി​ശേ​ഷ​ത​ക​ൾ മ​ന​സി​ലാ​ക്കാ​ൻ 40ൽ​പ്പ​രം രാ​ജ്യ​ത്തു​ നിന്നുള്ള​വ​ർ വൈ​ക്കം ഫെ​റി​യി​ലെ​ത്തി. ഭാ​ര​ത​ത്തി​ലെ ചി​ല സം​സ്ഥാ​ന​ങ്ങ​ളും മ​റ്റു ചി​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളും സോ​ളാ​ർ ബോ​ട്ടു വാ​ങ്ങു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​നെ സ​മീ​പി​ച്ചു. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് ആ​ധു​നി​ക മു​ഖം​സ​മ്മാ​നി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ സോ​ളാ​ർ ബോ​ട്ട് ആ​ദി​ത്യ​യും ആ​ദ്യ​ത്തെ ഹൈ​സ്പീ​ഡ് എ​സി ബോ​ട്ട് വേ​ഗ 120 ഉം ​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് സം​സ്ഥാ​ന​ത്തെ ആ​ദ്യ ഫെ​റി​ക​ളി​ലൊ​ന്നാ​യ വൈ​ക്ക​ത്താ​ണെ​ന്ന​ത് ക്ഷേ​ത്ര​ന​ഗ​രി​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്.

Related posts