കയറിപ്പിടിച്ച​യാ​ളു​ടെ കൈയ്ക്ക് പിടിച്ച് ക​ര​ണം പു​ക​ച്ചു; കേരളത്തിൽ നേരിട്ട അനുഭവം പറഞ്ഞ് അതിഥി റാവു


തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് അ​തി​ഥി റാ​വു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ പ്ര​ജാ​പ​തി​ക്കു ശേ​ഷം 2020ൽ ​സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​തി​ഥി റാ​വു വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​യി​രു​ന്നു.

മ​ണി​ര​ത്‌​ന​ത്തി​ന്‍റെ കാ​ട്രു വെ​ളി​യി​തെ, ചെ​ക്കാ ചി​വ​ന്ത വാ​നം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ വേ​ഷം അ​തി​ഥി​യു​ടെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.

മു​ന്പൊ​രി​ക്ക​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ ദു​ര​നു​ഭ​വം അ​തി​ഥി തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​തി​ഥി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യൊ​രു അ​മ്പ​ല​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി വ​ന്ന​പ്പോ​ൾ ആ​രോ ത​ന്‍റെ വ​യ​റി​ൽ ക​യ​റി​പി​ടി​ച്ച​താ​യി താ​രം പ​റ​യു​ന്നു.

ആ ​ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​രി ഉ​ടു​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്. എ​നി​ക്കു 15 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ഈ ​ഈ ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

എ​ല്ലാ​വ​രും സാ​രി ധ​രി​ച്ചു കൊ​ണ്ട് വ​രി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് എ​നി​ക്ക് എ​ന്‍റെ വ​യ​റി​ൽ ആ​രോ കൈ ​വ​ച്ച​താ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്.

മൂ​ന്ന് നാ​ല് ത​വ​ണ ആ ​അ​നു​ഭ​വ​മു​ണ്ടാ​യി. ഞാ​ൻ തി​രി​ഞ്ഞ് നി​ന്ന് അ​യാ​ളു​ടെ കൈ​യ​ൽ ക​യ​റി പി​ടി​ച്ചു. അ​യാ​ളു​ടെ ക​ര​ണം പു​ക​ച്ചു കൊ​ണ്ട് ഒ​ര​ടി കൊ​ടു​ത്തു.

അ​വ​ൻ പേ​ടി​ച്ചു പോ​യി. എ​ന്താ എ​ന്താ എ​ന്ന് അ​വ​ൻ ചോ​ദി​ച്ചു. ഞാ​ൻ അ​യാ​ളെ ന​ന്നാ​യി ചീ​ത്ത പ​റ​ഞ്ഞു, അ​യാ​ള​ത് ജീ​വി​ത​ത്തി​ൽ മ​റ​ക്കി​ല്ല- അ​തി​ഥി റാ​വു വ്യ​ക്ത​മാ​ക്കി

Related posts

Leave a Comment