കുഞ്ഞിക്കയ്ക്ക് പുതിയ കൂട്ടുകാരൻ

മലയാളത്തിന്‍റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്‍റെ കാർ കളക്ഷനിലേക്ക് പുതിയൊരു അതിഥികൂടി. ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ പോ​ർ​ഷെ​യു​ടെ ല​ക്ഷ്വ​റി സെ​ഡാ​ൻ പ​ന​മേ​ര​യു​ടെ ട​ർ​ബോ മോ​ഡ​ലാ​ണ് ദു​ൽ​ഖ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. 2.03 കോ​ടി രൂ​പ​യാ​ണ് കാ​റി​ന്‍റെ വി​ല. 2010ൽ ​വി​പ​ണി​യി​ലെ​ത്തി​യ കാ​റി​ന്‍റെ ര​ണ്ടാം ത​ല​മു​റ​യാ​ണ് വി​പ​ണി​യി​ൽ ഇ​പ്പോ​ഴു​ള്ള​ത്.

മെഗാസ്റ്റാർ മ​മ്മൂ​ട്ടി​യു​ടെ​യും മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ​യും വാ​ഹ​ന പ്രേ​മം പ്ര​ശ​സ്ത​മാ​ണ്. ബെ​ൻ​സി​ന്‍റെ സൂ​പ്പ​ർ കാ​റാ​യ എ​സ്എ​സ്എ​സ് എ​എം​ജി, മി​നി​കൂ​പ്പ​ർ, ബി​എം​ഡ​ബ്ല്യു എം3, ​പോ​ളോ ജി​ടി തു​ട​ങ്ങി​യ കാ​റു​ക​ളുടെയും മോ​ഡി​ഫൈ​ഡ് ട്ര​യം​ഫ് ബോ​ണ്‍​വി​ല്ല, ബി​എം​ഡ​ബ്ല്യു ആ​ർ 1200 ജി​എ​സ് തു​ട​ങ്ങി​യ ബൈ​ക്കു​ക​ളു​ടെ​യും ശേ​ഖ​ര​മു​ണ്ട് ദുൽഖറിന്. ഇതിനു പിന്നാലെയാണ് പുതിയ പോർഷെ കൂടി എത്തുന്നത്.

Related posts