ടെ​മ്പോയി​ൽ ബൈ​ക്കി​ടി​ച്ചു മൂ​ന്നു വിദ്യാർഥിക​ൾ മ​രി​ച്ചു; അപകടം പുലർച്ചെ ഒന്നിന് ; എല്ലാവരും പ്ലസ് വൺ വിദ്യാർഥികൾ

അ​ടൂ​ർ: എം​സി റോ​ഡി​ൽ കി​ളി​വ​യ​ൽ കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടെ​ന്പോ​യി​ൽ ബൈ​ക്കി​ടി​ച്ചാ​ണ് അ​പ​ക​ടം.ഏ​നാ​ത്ത് പ​ള്ളി​വ​ട​ക്ക​തി​ൽ താ​ഴ​ത്ത് വി​നോ​ദി​ന്‍റെ മ​ക​ൻ വി​മ​ൽ (16), കൈ​ത​പ്പ​റ​ന്പ് ല​ക്ഷ്മി​ഭ​വ​നി​ൽ സ​ജി​യു​ടെ മ​ക​ൻ വി​ശാ​ഖ് (16), നെ​ടു​മ​ണ്‍ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ ചാ​ൾ​സ് (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​വ​രും ഒ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം. വ​ട​ക്ക​ട​ത്തു​കാ​വ് ഭാ​ഗ​ത്തു​നി​ന്ന് ഏ​നാ​ത്തേ​ക്ക് കു​ട്ടി​ക​ൾ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടെ​ന്പോ​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​തി​നേ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ മൂ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി. ഏ​നാ​ത്ത് പോ​ലീ​സ് രാ​ത്രി​യി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts