ഇന്നോവയ്ക്കു പകരം ബെൻസോ ഒാഡിയോ വാങ്ങാമായിരുന്നു! മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം ഇരട്ടിയോളം കൂട്ടി; പരിഹസിച്ച് അഡ്വ. എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നിയാസ് മുസ്തഫ

കോ​ട്ട​യം: സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ശ​ന്പ​ളം ഇ​ര​ട്ടി​യോ​ളം കൂ​ട്ടി​യ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ചും പ​രിഹ​സി​ച്ചും രാ​ഷ്‌‌​ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. എ ​ജ​യ​ശ​ങ്ക​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

മ​ന്ത്രി​മാ​രു​ടെ ശ​ന്പ​ളം 55,012രൂ​പ​യി​ൽ​നി​ന്ന് 90,000 രൂ​പ​യും എം​എ​ൽ​എ​മാ​രു​ടേ​ത് 39,500രൂ​പ​യി​ൽ​നി​ന്ന് 70,000രൂ​പ​യാ​യും ഉ​യ​ർ​ത്താ​നു​ള​ള ക​ര​ടു​ബി​ല്ലി​നു മ​ന്ത്രി​സ​ഭ ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം മ​ന്ത്രി​മാ​രു​ടെ യാ​ത്രാ​ബ​ത്ത കി​ലോ​മീ​റ്റ​റി​നു 10രൂ​പ​യി​ൽ​നി​ന്ന് 15രൂ​പ​യാ​യും ഉ‍​യ​ർ​ത്തും. എം​എ​ൽ​എ​മാ​രു​ടെ യാ​ത്രാ​ബ​ത്ത കി​ലോ​മീ​റ്റ​റി​ന് 12രൂ​പ​യാ​യി ഉ‍​യ​ർ​ത്തും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഡ്വ. എ ​ജ​യ​ശ​ങ്ക​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ന്നി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇങ്ങനെ:-

മു​ണ്ടു മു​റു​ക്കി ഉ​ടു​ക്ക​ണം.​കാ​ശി​ല്ല, ഖ​ജ​നാ​വ് കാ​ലി​യാ​ണ്. യു​ഡി​എ​ഫ് മ​ന്ത്രി​മാ​രെ പോ​ലെ​യ​ല്ല എ​ൽ​ഡി​എ​ഫ് മ​ന്ത്രി​മാ​ർ. അ​വ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്നി​ല്ല. സ​ർ​ക്കാ​രി​ൽ നി​ന്നു കി​ട്ടു​ന്ന 52,000രൂ​പ കൊ​ണ്ട് കു​ടും​ബം പു​ല​ർ​ത്താ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് ശ​ന്പ​ളം കൂ​ട്ട​ണം- 90,300 ആ​യി നി​ജ​പ്പെ​ടു​ത്താം.

മ​ന്ത്രി​മാ​രേ​ക്കാ​ൾ ക​ഷ്ട​മാ​ണ് എ​മ്മ​ല്ലെ​മാ​രു​ടെ കാ​ര്യം. അ​വ​ർ​ക്ക് വെ​റും 39,000രൂ​പ​യേ കി​ട്ടു​ന്നു​ള​ളൂ. അ​ത് 62,000 രൂ​പ​യാ​ക്കി പ​രി​ഷ്ക​രി​ക്ക​ണം.യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ ഉ​പ​യോ​ഗി​ച്ച പ​ഴ​ഞ്ച​ൻ കാ​റു​ക​ൾ ന​മ്മു​ടെ മ​ന്ത്രി​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ലോ​ക ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​ണ്. അ​തു​കൊ​ണ്ട് കാ​റും മാ​റ്റി.

പു​ത്ത​ൻ ഇ​ന്നോ​വ ക്രി​സ്റ്റ 25എ​ണ്ണം ഒ​ന്നി​ച്ചു വാ​ങ്ങി. വ​ലി​യ വി​ല​യൊ​ന്നു​മി​ല്ല- ഒ​ന്നി​ന് 26ല​ക്ഷം മാ​ത്രം.ഇ​തൊ​ക്കെ വ​ലി​യ ആ​ഡം​ബ​ര​മോ ധൂ​ർ​ത്തോ അ​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ ആ​സ്തി​ക്കും മ​ന്ത്രി​മാ​രു​ടെ പ്ര​ശ​സ്തി​യും പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഇ​ന്നോ​വ തീ​രെ പോ​രാ, ബെ​ൻ​സോ ഓ​ഡി​യോ വാ​ങ്ങാ​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ന്ദാ​ബാ​ദ്! മി​ത​വ്യ​യ​ശീ​ലം സി​ന്ദാ​ബാ​ദ്.

Related posts