മൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ:ജയശങ്കര്‍.

മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാന്‍ കാരണമായതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ നിയമനം നടത്തിയതും മൂലം രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കോവിഡ് കെട്ടുകെട്ടുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു.

നിലവില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം വേതനം കൂടാതെ പ്രവര്‍ത്തിക്കുകയാണ് രാജീവ് സാര്‍. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല.

വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും. മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാന്‍ ഇടയായത്.

https://www.facebook.com/AdvocateAJayashankar/posts/2908869935909380

Related posts

Leave a Comment