ഇതിലും നല്ല പരസ്യം സ്വപ്‌നങ്ങളില്‍ മാത്രം! ഇത് നടന്ന സംഭവമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഹൃദയങ്ങള്‍ കീഴടക്കി തായ് പരസ്യചിത്രം മുന്നേറുന്നു

htdyhdfട്രോളുകള്‍, പരസ്യചിത്രങ്ങള്‍, ചെറുവീഡിയോകള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി പലതും വിവിധ കാലഘട്ടങ്ങളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. വ്യത്യസ്തമായ ആശയങ്ങളും വ്യത്യസ്തമായ അവതരണരീതിയുമാണെങ്കില്‍  പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്തരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ഇന്റര്‍നെറ്റില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരസ്യചിത്രമാണ് ഗിവിംങ്ങ് ഈസ് ദ ബെസ്റ്റ് കമ്മ്യൂണിക്കേഷന്‍ (Giving is the best Communication). തായ്‌ലന്‍ഡ് ആസ്പദമായി പ്രവര്‍ത്തിക്കുന്ന ട്രൂ മൂവ് എച്ച് (True Move H) എന്ന മൊബൈല്‍ കമ്പനി പുറത്തിറക്കിയ പരസ്യചിത്രമാണിത്. ഒരു പുതിയ മനോഭാവം ആളുകളില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നിടത്താണ് ഒരു പരസ്യചിത്രത്തിന്റെ വിജയമെന്നിരിക്കെ തായ്‌ലന്‍ഡില്‍ നിന്നുള്ള ഈ പരസ്യചിത്രം പരിപൂര്‍ണ്ണ വിജയമാണ്. നാലുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞവരുടെ എണ്ണം തന്നെ അതിനു സാക്ഷ്യം. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലിനോട് ബന്ധപ്പെട്ട ആശയമാണ് ഈ പരസ്യചിത്രം അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ് പരസ്യചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പരസ്യ ചിത്രത്തിന്റെ അവസാനം, ഇതിലെ പ്രധാന കഥാപാത്രമായ ഡോ. പ്രജക് അരുണ്‍തോങ്ങിന്റെ യഥാര്‍ത്ഥ ചിത്രങ്ങളും കാണിക്കുന്നുണ്ട്.

Related posts