അണ്ടർ17 ലോകകപ്പ്: കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളിൽ ടീമുകൾക്ക് സംതൃപ്തി

kalor-stadiumകൊച്ചി: ഫിഫ അണ്ടർ17 ലോകകപ്പിനു മുന്നോടിയായി കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ബ്രസീൽ, സ്പെയിൻ, നൈജർ തുടങ്ങിയ ടീമുകളുടെ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി. ടീമുകളുടെ പരിശീലകരും മാനേജർമാരും സ്റ്റേഡിയത്തിൽ പരിശോധനകൾ നടത്തിയ ശേഷമാണ് സംതൃപ്തി രേഖപ്പെടുത്തിയത്.

പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു സംതൃപ്തി രേഖപ്പെടുത്തിയെന്നു നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു.

ബ്ര​സീ​ല്‍, സ്‌​പെ​യി​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്പ് ഡി​യു​ടെ മ​ല്‍സ​ര​ങ്ങ​ള്‍ക്ക് കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം വേ​ദി​യാ​കുന്നത്. ബ്ര​സീ​ല്‍​സ്‌​പെ​യി​ന്‍ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

Related posts