മെഡിക്കൽ കോളജിലും കടക്ക് പുറത്ത്;  ലാബ് ഏജന്‍റുമാർക്ക് പിന്നാലെ വക്കീൽ ഏജന്‍റുമാരെയും പുറത്താക്കി കോട്ടയം മെഡിക്കൽ കോളജ് അധികൃതർ

ഗാ​ന്ധി​ന​ഗ​ർ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ കേ​സ് പി​ടി​ക്കാ​ൻ വ​രു​ന്ന വ​ക്കീ​ൽ ഏ​ജ​ന്‍റു​മാ​ർ​ക്ക് പ​ണി കി​ട്ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​രേ​ഖ​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്നു​വെ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​വ​രെ വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

വ​ക്കീ​ൽ ഏ​ജ​ന്‍റു​മാ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​പ്പു​ക്ക​ര സ്വ​ദേ​ശി​യാ​യ ഒ​രു ഏ​ജ​ന്‍റ് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രു രോ​ഗി​യു​ടെ ചി​കി​ത്സ രേ​ഖ​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ന​ഴ്സ് വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ വാ​ർ​ഡി​ൽ നി​ന്ന് പി​ടി​കൂ​ടി താ​ക്കീ​ത് ന​ൽ​കി പ​റ​ഞ്ഞു വി​ട്ടു. ഒ​രു കാ​ര​ണ​വ​ശാ​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്പോ​ൾ ചി​കി​ത്സാ രേ​ഖ​ക​ൾ ഏ​ജ​ന്‍റു​മാ​ർ​ക്കു കൈ​മാ​റ​രു​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts