അ​ഭി​ഭാ​ഷ​ക ലോ​ബി സ​ജീ​വം; ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വെ​ല്ലു​വി​ളി​യെ​ന്ന് ഗൊ​ഗോ​യ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഭി​ഭാ​ഷ​ക ലോ​ബി സ​ജീ​വ​മെ​ന്ന് മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്. ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ഈ ​ലോ​ബി വെ​ല്ലു​വി​ളി​ക്കു​ന്നു.

അ​നു​കൂ​ല വി​ധി കി​ട്ടി​യി​ല്ലെ​ങ്കി​ൽ ന്യാ​യാ​ധി​പ​രെ ഇ​വ​ർ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കും. ഈ ​ലോ​ബി​യി​ൽ നി​ന്ന് ജു​ഡീ​ഷ്യ​റി​യെ ര​ക്ഷി​ക്ക​ണ​മെ​ന്നും രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ഗൊ​ഗോ​യ് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഗൊ​ഗോ​യി രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഗൊ​ഗോ​യി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ. ര​ഞ്ജ​ൻ ഗൊ​ഗോ​യി​യു​ടെ പേ​ര് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു വി​ളി​ച്ച​പ്പോ​ൾ​ത​ന്നെ കോ​ണ്‍​ഗ്ര​സ്, സി​പി​എം എം​പി​മാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ഴു​ന്നേ​റ്റു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പി​ന്നീ​ട് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം രാ​ജ്യ​സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി.

എ​ന്നാ​ൽ, സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച​പ്പോ​ൾ അ​വ​ർ ത​ന്നെ എ​ത്ര​യും വേ​ഗം സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും പി​ന്നീ​ട് വി​മ​ർ​ശ​ക​രു​ണ്ടാ​കി​ല്ല എ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തോ​ട് ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment