ദൃശ്യം 2വിലെ ജോര്‍ജ്കുട്ടിയുടെ വക്കീലിനെ തിരയുന്നവര്‍ക്കായി ! ശാന്തി പ്രിയയുടെ വിശേഷങ്ങള്‍ അറിയാം…

മലയാള സിനിമ പ്രേക്ഷകരെ ആവേശക്കൊടുമുടിയേറ്റുകയാണ് ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ചിത്രം. ചിത്രം ഇറങ്ങിയതിനു ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു മുഖം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്കുട്ടിയുടെ വക്കീലായി വന്ന അഡ്വ.രേണുകയുടേതായിരുന്നു.

ശാന്തിപ്രിയയാണ് അഡ്വ.രേണുകയായി സിനിമയിലെത്തിയത്. എന്നാല്‍ മറ്റൊരു കൗതുകമുള്ളത് ശാന്തി പ്രിയ യഥാര്‍ഥ ജീവിതത്തിലും ഒരു വക്കീലാണെന്നുള്ളതാണ്. 2014മുതല്‍ ഇവര്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.

ഇപ്പോള്‍ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാന്തി.

Related posts

Leave a Comment