പ​തഞ്ജ​ലി​ക്കു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഡോ​സ്! കോ​വി​ഡി​ന് പ്ര​തി​രോ​ധ​മ​രു​ന്നു ക​ണ്ടുപി​ടി​ച്ചെ​ന്നും അനുമതി ലഭിച്ചെന്നുമുള്ള അവകാശവാദത്തിന് കിട്ടിയത് എട്ടിന്‍റെ പണി…


സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന് പ്ര​തി​രോ​ധ​മ​രു​ന്നു ക​ണ്ടുപി​ടി​ച്ചെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട പ​ത​ഞ്ജ​ലി​ക്കു ഡോ​സ് കൊ​ടു​ത്തു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന.

നി​ർ​മാ​ണ​ത്തി​ന് ഒ​രുത​ര​ത്തി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാ​ രീ​തി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) പ​ത​ഞ്ജ​ലി​ക്കു പ​തം വ​രു​ത്തി.

പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണിൽ എ​ന്ന പ്ര​തി​രോ​ധ മ​രു​ന്നി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു എ​ന്ന ബാ​ബ രാം​ദേ​വി​ന്‍റെ അ​വ​കാ​ശ വാ​ദം ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​സ്താ​വ​ന.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഒ​രു ത​ര​ത്തി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക്കോ മ​രു​ന്നി​നോ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണി​ലി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ബാ​ബ രാം​ദേ​വ് അ​വ​കാ​ശ​പ്പെ​ട്ട​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​രെ അം​ഗീ​കാ​ര​മു​ണ്ടെ​ന്നും കൊ​റോ​ണി​ൽ വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ണെ​ന്നും ബാ​ബ രാം​ദേ​വ് പ​റ​ഞ്ഞി​രു​ന്നു.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സ്കീം ​അ​നു​സ​രി​ച്ചു​ള്ള കൊ​റോ​ണി​ലി​ന് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി

ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​ത​ഞ്ജ​ലി​യു​ടെ അ​വ​കാ​ശ​വാ​ദം. ഇ​തി​നെ​തി​രേ ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം വ്യാ​പ​ക​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment