ടൂ​റി​സം മേ​ഖ​ല​യ്ക്ക്  ഉ​ണ​ർ​വേ​കി ഹൗ​സ്ബോ​ട്ട് റാ​ലി; ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളെ അ​ണി​നി​ര​ത്തി​യ റാ​ലി​ക്ക് യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ്സി​ൻ​റെ അം​ഗീ​കാ​രവും

ആ​ല​പ്പു​ഴ: ടൂ​റി​സം മേ​ഖ​ല​യി​ലെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് ആ​ല​പ്പു​ഴ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൗ​സ്ബോ​ട്ട് റാ​ലി ന​ട​ത്തി. പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ൻ​റി​ൽ നി​ന്നും കൈ​ന​ക​രി, ഇ​രു​ന്പ​നം കാ​യ​ൽ വ​ഴി മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന റാ​ലി​യാ​ണ് ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഫി​നി​ഷിം​ഗ് പോ​യി​ൻ​റി​ൽ നി​ന്നും ഹൗ​സ്ബോ​ട്ടു​ക​ളും ശി​ക്കാ​ര​ക​ളും മോ​ട്ടോ​ർ​ബോ​ട്ടു​ക​ളും അ​ട​ക്കം യാ​ത്ര ആ​രം​ഭി​ച്ചു. 250 ഓ​ളം ഹൗ​സ് ബോ​ട്ടു​ക​ൾ, ന​ശി​ക്കാ​ര​ക​ൾ, മോ​ട്ടോ​ർ ബോ​ട്ടു​ക​ൾ എ​ന്നി​വ അ​ണി​നി​ര​ന്നു. 2000 ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. റാ​ലി ക്രി​ക്ക​റ്റ് താ​രം കേ​ദാ​ർ ജാ​ദ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മൂ​ന്നു​മ​ണി​ക്കൂ​ർ നേ​ര​ത്തെ സ​ഞ്ചാ​രം ക​ഴി​ഞ്ഞ് ഹൗ​സ്ബോ​ട്ടു​ക​ൾ യാ​ത്രി​ക​രെ തി​രി​ച്ച് ഫി​നി​ഷിം​ഗ് പോ​യി​ൻ​റി​ൽ ഇ​റ​ക്കി.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളെ അ​ണി​നി​ര​ത്തി​യ റാ​ലി​ക്ക് യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ്സി​ൻ​റെ അം​ഗീ​കാ​രം ല​ഭി​ച്ചു. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത് ടൂ​റി​സം മേ​ഖ​ല​യെ​യാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി പ​റ​ഞ്ഞു. വി​ദേ​ശി​ക​ളെ കൂ​ടാ​തെ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​രു​ന്നു. നി​പ്പ​യും ഓ​ഖി​യും പ്ര​ള​യ​വു​മെ​ല്ലാം ഇ​തി​നു കാ​ര​ണ​മാ​യി.

ഇ​പ്പോ​ൾ ടൂ​റി​സം മേ​ഖ​ല സു​സ​ജ്ജ​മാ​ണ്. ദേ​ശീ​യ, സാ​ർ​വ​ദേ​ശീ​യ രം​ഗ​ത്ത് മാ​ർ​ക്ക​റ്റിം​ഗ് ശ​ക്തി​പ്പെ​ടു​ത്തും. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു. ആ​ഭ്യ​ന്ത​ര വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ഏ​തു സ​മ​യ​ത്തും കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല പ്രാ​പ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ഡി​വൈ​എ​സ്പി പി.​വി. ബേ​ബി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, ഹൗ​സ് ബോ​ട്ട് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹൗ​സ്ബോ​ട്ടു​ക​ളി​ൽ ച​വി​ട്ടു​നാ​ട​കം അ​ട​ക്കം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​ജ്ജ​മാ​യി​രു​ന്നു. സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും ന​ല്കി​യാ​ണ് ഇ​ന്ന​ലെ ഹൗ​സ്ബോ​ട്ടു​ക​ൾ അ​തി​ഥി​ക​ളെ സ​ത്ക​രി​ച്ച​ത്.

രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ ക​ട​ൽ​ത്തീ​ര​ത്തു നി​ന്ന് ഹൗ​സ്ബോ​ട്ട് ടെ​ർ​മി​ന​ലി​ലേ​ക്ക് ബാ​ക്ക് ടൂ ​ബാ​ക്ക് വാ​ട്ടേ​ഴ്സ് സ​ന്ദേ​ശം വ​ഹി​ച്ചു​ള്ള ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. റാ​ലി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ല​യു​ടെ പ്ര​ള​യ അ​തി​ജീ​വ​ന ക​ഥ പ​റ​യു​ന്ന ന്ധ​അ​തി​ജീ​വ​ന​ത്തി​ൻ​റെ നാ​ൾ​വ​ഴി​ക​ൾ ന്ധ​ഫോ​ട്ടോ പ്ര​ദ​ർ​ശ​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ നേ​രി​ടു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts