ഇന്ത്യയിലെ പഠനവും ജീവിതവും തന്റെ ആത്മാഭിമാനവും ധൈര്യവും വലിയ തോതില്‍ വര്‍ധിപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചാരിറ്റി നമുസോക്വേ എന്ന ആഫ്രിക്കന്‍ വിദ്യാര്‍ഥിനി.
ക്ഷമ, ദൃഢനിശ്ചയം, മറ്റ് സംസ്‌കാരങ്ങളെ സ്വീകരിക്കാനുള്ള കഴിവ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും പ്രധാനമായും ലഭിച്ചത്.
മറ്റൊരു സംസ്‌കാരത്തില്‍ നിന്നുള്ള വരവും ഇന്ത്യ തെരഞ്ഞെടുക്കാനുള്ള തീരുമാനവുമെല്ലാം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ഥിനി പറയുന്നു. ‘ ഭാഷാ പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഞാന്‍ എന്റേതായ ഒരു സ്ഥാനം കണ്ടെത്തി.
എനിക്ക് സ്വാഗതമോതിയ നിരവധി നിമിഷങ്ങളും പുതിയ സൗഹൃദങ്ങളും പുഞ്ചിരികളുമെല്ലാം ഉണ്ടായിരുന്നു. സാരി ഉടുക്കാനും ദൈനംദിന ജീവിതത്തില്‍ സന്തോഷം കണ്ടെത്താനും പഠിച്ചു’, വൈറല്‍ പോസ്റ്റില്‍ നമുസോക്വേ പറയുന്നു.
