മ​ർ​ദ​വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പൈ​ല​റ്റ് വി​മാ​നം താ​ഴ്ത്തി​പ്പ​റ​ത്തി! ഒഴിപ്പിക്കൽ വിമാനത്തിൽ അ​ഫ്ഗാ​ൻ വ​നി​തയ്ക്ക്‌ സുഖപ്രസവം

ബെ​ർ​ലി​ൻ: അ​മേ​രി​ക്ക​യു​ടെ ഒ​ഴി​പ്പി​ക്ക​ൽ വി​മാ​ന​ത്തി​ൽ അ​ഫ്ഗാ​ൻ വ​നി​ത പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ല്കി. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പ​ശ്ചി​മേ​ഷ്യ​വ​ഴി ജ​ർ​മ​നി​യി​ലെ റാം​സ്റ്റൈ​ൻ വ്യോ​മ​താ​വ​ള​ത്തി​ലേ​ക്കു പ​റ​ന്ന യു​എ​സ് വ്യോ​മ​സേ​ന​യു​ടെ സി-17 ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത​യ്ക്കാ​ണു പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

മ​ർ​ദ​വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പൈ​ല​റ്റ് വി​മാ​നം താ​ഴ്ത്തി​പ്പ​റ​ത്തി​യ​തു ഗ​ർ​ഭി​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു.

ജ​ർ​മ​നി​യി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ ടീം ​വി​മാ​ന​ത്തി​ൽ ക​യ​റി കാ​ർ​ഗോ ഭാ​ഗ​ത്തു​വ​ച്ച് ശു​ശ്രൂ​ഷ ന​ൽ​കി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി യു​എ​സ് വ്യോ​മ​സേ​ന അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു​മാ​റ്റു​ന്ന​വ​രെ താ​ത്കാ​ലി​ക​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​ത് ജ​ർ​മ​നി​യി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ലാ​ണ്.

Related posts

Leave a Comment