150 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി തെരുവിലെത്തി ! അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ വൈറലാകുന്നു

150 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി തെരുവിലെത്തി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇറാനിലെ മസാന്തരാന്‍ പ്രവിശ്യയിലെ റംസര്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ 150 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സുരക്ഷിതമാണെന്നുമാണ് വാര്‍ത്തകള്‍. ആര്‍ക്കും ഗുരുതര പരിക്കുകളില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിച്ചുണ്ട്.

ഇറാനിയന്‍ വിമാനകമ്പനിയായ കാസ്പിയന്‍ എയര്‍ലൈന്‍സിനെ മക്‌ഡൊണാള്‍ഡ് ഡഗ്ലസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇറാനിലെ മസാന്തരാന്‍ പ്രവിശ്യയിലെ രാജ്യാന്തര വിമാനത്താവളമായ റംസര്‍ സമീപമുള്ള തെരുവിലെ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Related posts

Leave a Comment