വെറും രണ്ടു ദിവസം കൊണ്ട് ചൈന നിര്‍മ്മിച്ചത് ആയിരം കിടക്കകളുള്ള ആശുപത്രി ! കൊറോണയെ നേരിടാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നതിങ്ങനെ…

കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി രണ്ടു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ നഗരത്തിലാണ് ജനുവരി 28ന് കൊറോണ ആശുപത്രി സ്ഥാപിച്ചത്.

വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.നിര്‍മാണത്തിലിരുന്ന കെട്ടിടം വെറും രണ്ടു ദിവസം കൊണ്ട് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

കൊറോണ വൈറസ് ആദ്യം ബാധിച്ചരോഗികള്‍ ഡാബി മൗണ്ടന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊറോണ വൈറസ് രോഗികളെ മാത്രം ചികിത്സിക്കാന്‍ ശൂന്യമായ ഒരു കെട്ടിടം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്ത മേയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ടി സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ പുതിയ ശാഖയായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് കൊറോണ ആശുപത്രിക്ക് വേണ്ടി വിട്ടുകൊടുത്തത്. കെട്ടിടം ലഭിച്ച ഉടന്‍ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ കിടക്കകള്‍ സ്ഥാപിച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തില്‍ ഏര്‍പ്പെടുത്തി ആശുപത്രി പൂര്‍ണസജ്ജമാക്കി മാറ്റുകയായിരുന്നു.

Related posts

Leave a Comment