ക​ങ്ക​ണ റ​ണാ​വ​ത്ത്, ആ​ലി​യ ഭ​ട്ട്, ശ്ര​ദ്ധ ക​പൂ​ർ, അ​ന​ന്യ പാ​ണ്ഡേ: ട്രെ​ൻ​ഡി​നൊ​പ്പം ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​ർക്കൊരു എ​ഐ മേ​ക്കോ​വ​ർ

2001 ൽ ​പു​റ​ത്തി​റ​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ അ​ശോ​ക​യി​ലെ “സാ​ൻ സ​നാ​ന” എ​ന്ന ഗാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത് സം​ഗീ​ത​ത്തിനല്ല, മേ​ക്ക​പ്പി​നാ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ്, പ്ര​ത്യേ​കി​ച്ച് വി​യ​റ്റ്നാ​മി​ൽ നി​ന്നു​ള്ള​വ​ർ, “അ​ശോ​ക മേ​ക്ക​പ്പ് ട്രെ​ൻ​ഡ്” ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ക്കോ​വ​ർ വീ​ഡി​യോ​സ് പ​ങ്കു​വ​ച്ചു. പാ​ട്ടി​നൊ​പ്പം അ​ഭി​ന​യി​ച്ച് മേ​ക്ക​പ്പി​ട്ട് ബ്രൈ​ഡ​ൽ മേ​ക്കോ​വ​റാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഈ ​ട്രെ​ൻ​ഡ് ലോ​ക​മെ​മ്പാ​ടും അ​തി​വേ​ഗം വ്യാ​പി​ച്ചു. ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഈ ​റീ​ൽ ഏ​റ്റെ​ടു​ത്ത് ചെ​യ്യുന്നുണ്ട്.

എ​ഐ ആ​ർ​ട്ടി​സ്റ്റ് @rhetoricalronak പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ ആ​ലി​യ ഭ​ട്ട്, അ​ന​ന്യ പാ​ണ്ഡേ, ശ്ര​ദ്ധ ക​പൂ​ർ, ക​ങ്ക​ണ റ​ണൗ​ത്ത് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ത്യേ​ക വീ​ഡി​യോ ത​യാ​റാ​ക്കി. എ​ഐയിൽ സൃ​ഷ്ടി​ച്ച ഈ ​വീഡിയോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​തി​വേ​ഗം വൈ​റ​ലാ​യി.

 

അ​ശോ​ക ച​ക്ര​വ​ർ​ത്തി​യു​ടെ ആ​ദ്യ​കാ​ല ജീ​വി​തം ചി​ത്രീ​ക​രി​ക്കു​ന്ന ​ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ‘അ​ശോ​ക’. ഷാ​രൂ​ഖ് ഖാ​നും ക​രീ​ന ക​പൂ​റും അ​ഭി​ന​യി​ച്ച ഈ ​ചി​ത്രം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ അം​ഗീ​കാ​രം നേ​ടു​ക​യും നി​രൂ​പ​ക പ്ര​ശം​സ നേ​ടു​ക​യും ചെ​യ്തു.

 

 

Related posts

Leave a Comment