അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ ഇ​നി എ​ഐ കാ​വ​ൽ: അ​ത്യാ​ധു​നി​ക എ​ഐ അ​ൽ​ഗോ​രി​ത​വും ടു-​വേ വീ​ഡി​യോ കാ​മ​റ​ക​ളും വ​ഴി രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​മ്മ​ർ​ദം, ഓ​ക്സി​ജ​ൻ നി​ല ത​ത്‌​സ​മ​യം ഡോ​ക്ട​ർ​മാ​രു​ടെ സ്ക്രീ​നി​ൽ ല​ഭ്യ​മാ​ക്കും

അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്കു വി​ദ​ഗ്ധ​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​ൻ എ​ഐ ആം​ബു​ല​ൻ​സ് സം​വി​ധാ​ന​വു​മാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി. ഇ​തോ​ടെ അ​ത്യാ​ധു​നി​ക എ​ഐ ഗ​വേ​ൺ​ഡ് ആം​ബു​ല​ൻ​സ് സം​വി​ധാ​ന​മു​ള​ള കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി​യാ​യി രാ​ജ​ഗി​രി മാ​റി.

യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ ഏ​റ്റി​യാ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആം​ബു​ല​ൻ​സ് സ​ജ്ജീ​ക​രി​ച്ച​ത്. രോ​ഗി​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​തു മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള ഓ​രോ നി​മി​ഷ​വും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണ് പു​തി​യ സം​വി​ധാ​നം.

ആം​ബു​ല​ൻ​സി​ലെ അ​ത്യാ​ധു​നി​ക എ​ഐ അ​ൽ​ഗോ​രി​ത​വും ടു-​വേ വീ​ഡി​യോ കാ​മ​റ​ക​ളും വ​ഴി രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​മ്മ​ർ​ദം, ഓ​ക്സി​ജ​ൻ നി​ല തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ത​ത്‌​സ​മ​യം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ്ക്രീ​നി​ൽ ല​ഭ്യ​മാ​ക്കും. രോ​ഗി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ ആ​രോ​ഗ്യ​നി​ല കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ചി​കി​ത്സാ​നി​ർ​ദേ​ശ​ങ്ങ​ളും ആം​ബു​ല​ൻ​സി​ലെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നു ന​ൽ​കാ​നും ഡോ​ക്ട​ർ​മാ​ർ​ക്ക് സാ​ധി​ക്കും.

എ​ഐ ആം​ബു​ല​ൻ​സ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ സ​മ​യം ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ചി​കി​ത്സാ സ​മ​യ​മാ​ക്കി മാ​റ്റാ​ൻ എ​ഐ സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന് രാ​ജ​ഗി​രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു. ഏ​റ്റി​യാ​ൻ സ്ഥാ​പ​ക​നും, സി​ഇ​ഒ​യു​മാ​യ ശ്രീ​നി​വാ​സ് സ​ർ​ദാ​ർ ഓ​ൺ​ലൈ​ൻ വ​ഴി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഏ​റ്റി​യാ​ൻ എ​ഐ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വ​സ​ന്ത് ബെ​താ​ല, ടെ​ലി​മെ​ഡി​സി​ൻ സ​ർ​വീ​സ് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​വി​ൻ ദേ​വ​സ്യ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി പി. ​ഓ​ര​ത്തേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment