‘ക​ലോ​ത്സ​വം സ​മ്മാ​നി​ക്കു​ന്ന​ത് കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹ്യ​പാ​ഠം: പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്ത് ഇ​ത്ര​യേ​റെ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഇ​ട​മി​ല്ല; മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ യു​വ​ജ​നോ​ത്സ​വം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്’; മോ​ഹ​ൻ​ലാ​ൽ

തൃ​ശൂ​ർ: 64-ാമ​ത് സംം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​ഥി​തി ആ​യി മോ​ഹ​ൻ​ലാ​ൽ. ക​ലോ​ത്സ​വം കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് അ​വ​സ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹ്യ​പാ​ഠ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. യു​വ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ല​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​ണ് ക​ലോ​ത്സ​വം.

പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്ത് ഇ​ത്ര​യേ​റെ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഇ​ട​മി​ല്ല. ക​ലാ​കാ​ര​ന്മാ​രെ ക​ലാ​കാ​രി​ക​ളെ ഈ ​വേ​ദി​യി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്ക​രു​തെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. പ​ങ്കു​വെ​ക്ക​ലി​ന്റെ ര​സം കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക​യും തോ​ൽ​വി​യാ​ണ് വി​ജ​യ​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​യെ​ന്ന തി​രി​ച്ച​റി​വ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ യു​വ​ജ​നോ​ത്സ​വം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് വ​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​യേ​നെ. എ​ല്ലാ​വി​ധ ഭാ​ഗ്യ​ങ്ങ​ളും ഒ​ത്തു​വ​ന്ന​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി എ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment