കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു; അ​ഞ്ചി​ട​ത്തു​നി​ന്നു​ള്ള വി​മാ​ന​യാ​ത്രി​ക​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി ബം​ഗാ​ള്‍



കോ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന യാ​ത്രി​ക​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ.

കോ​വി​ഡ് രോ​ഗ​ബാ​ധ ഏ​റ്റ​വു​മ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഛത്തീ​സ്ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ ബം​ഗാ​ൾ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

ഇ​തി​നൊ​പ്പ​മാ​ണ് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.വി​മാ​ന​യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​ന​ക​മു​ള്ള ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടാ​ണ് വേ​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ വി​വ​രം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച​താ​യി സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment