യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മൂട്ടയുണ്ട്; കടി കിട്ടിയെന്ന പരാതിയുമായി യാത്രക്കാര്‍

മും​ബൈ: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കു മൂ​ട്ട​ക​ടി. ക​ഴി​ഞ്ഞ ആ​ഴ്ച യു​എ​സി​ലെ ന്യു​വാ​ർ​ക്കി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു വ​ന്ന വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രു കു​ട്ടി​യാ​ണ് മൂ​ട്ട​ക​ടി​യെ സം​ബ​ന്ധി​ച്ച് ആ​ദ്യ​മാ​യി പ​രാ​തി​പ്പെ​ടു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് സ​മാ​ന​പ​രാ​തി​യു​മാ​യി മ​റ്റു യാ​ത്ര​ക്കാ​രും രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തു വൈ​കി.

എ​ല്ലാ സീ​റ്റു​ക​ളി​ലും മൂ​ട്ട​ശ​ല്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും എ​യ​ർ ഇ​ന്ത്യ​യു​ടെ ബി​സി​ന​സ് ക്ലാ​സി​ൽ ഈ ​പി​ഴ​വ് സം​ഭ​വി​ക്കു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും വി​മാ​ന​ത്തി​ലെ പ്ര​വീ​ണ്‍ ടോ​ണ്‍​സെ​ക​ർ എ​ന്ന യാ​ത്ര​ക്കാ​ര​ൻ ട്വീ​റ്റ് ചെ​യ്തു.

മൂ​ട്ട​ക​ടി​യെ തു​ട​ർ​ന്ന് ത​ന്‍റെ ഭാ​ര്യ​യും കു​ട്ടി​യും വി​മാ​ന​ത്തി​ന്‍റെ ഇ​ക്ക​ണോ​മി ക്ലാ​സി​ലാ​ണ് ഭൂ​രി​ഭാ​ഗ​വും യാ​ത്ര ചെ​യ്ത​തെ​ന്നും പൊ​ട്ടി​യ മേ​ശ​ക​ളും മോ​ശം ടി​വി​യു​മാ​ണ് ഈ ​സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും പ്ര​വീ​ണ്‍ പ​രാ​തി​പ്പെ​ട്ടു. എ​യ​ർ​ഇ​ന്ത്യ​യെ​യും വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​നെ​യും ടാ​ഗ് ചെ​യ്താ​ണു ട്വീ​റ്റ്.

സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ ഇ​തേ​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്നു യു​എ​സി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്കു പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ എ​ലി ക​യ​റി​ക്കൂ​ടി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം ഒ​ന്പ​തു മ​ണി​ക്കൂ​റാ​ണ് അ​ന്നു വൈ​കി​യ​ത്.

Related posts