വാ​​ട്സ്ആ​​പ് കൊ​​ല​​ക്ക​​ള​​മൊ​​രു​​ക്കി! വാട്സ്ആപ് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിനു നിയന്ത്രണം

രാ​​ജ്യ​​ത്ത് വ്യാ​​ജ​​സ​​ന്ദേ​​ശ​​ങ്ങ​​ൾ പ്ര​​ച​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ന​​ട​​പ​​ടി​​യുമായി വാ​​ട്സ്ആ​​പ്. സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ർ​വേ​ഡ് ചെ​യ്യാ​വു​ന്ന കോ​ണ്ടാ​ക്ടു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ഇ​ത​നു​സ​രി​ച്ച് അഞ്ച് ഗ്രൂ​പ്പ്/​വ​ൺ ടു ​വ​ൺ കോ​ണ്ടാ​ക്ടു​ക​ളി​ലേ​ക്കു മാത്രമേ ഒരു സമയം സന്ദേശങ്ങൾ ഫോ​ർ​വേ​ഡ് ചെ​യ്യാൻ കഴിയൂ.

കു​​ട്ടി​​ക​​ളെ ക​​ട​​ത്തി​​ക്കൊ​​ണ്ടു പോ​​കു​​ന്ന​​തു മു​​ത​​ൽ ക​​ലാ​​പ​​സാ​​ധ്യ​​ത​​യു​​ള്ള സ​​ന്ദേ​​ശ​​ങ്ങ​​ൾ വ​​രെ പ്ര​​ച​​രി​​ക്കു​​ന്ന​​താ​​ണ് ഇ​​ൻ​​സ്റ്റ​​ന്‍റ് മെ​​സേ​​ജിം​​ഗ് ആ​​പ്പാ​​യ വാ​​ട്സ്ആ​​പ്പി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ​​യി​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ പ്രേരിപ്പിച്ചത്.

ഇ​തി​ന്‍റെ പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ന്ന് വാ​ട്സ്ആ​പ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യ​തു മാ​ത്ര​മ​ല്ല മീ​ഡി​യ മെ​സേ​ജു​ക​ളു​ടെ സ​മീ​പ​മു​ള്ള ക്വി​ക്ക് ഫോ​ർ​വേ​ഡ് ബ​ട്ട​ൺ നീ​ക്കം ചെ​യ്തി​ട്ടു​മു​ണ്ട്.

ഈ ​​മാ​​റ്റ​​ങ്ങ​​ൾ വാ​​ട്സ്ആ​​പ്പി​​നെ ഒ​​രു സ്വ​​കാ​​ര്യ മെ​​സേ​​ജിം​​ഗ് ആ​​പ്പാ​​യി മാ​​റ്റു​​മെ​​ന്നും ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. സ്വ​​കാ​​ര്യ സ​​ന്ദേ​​ശ​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന​​തി​​നാ​​യി ഡി​​സൈ​​ൻ ചെ​​യ്ത​​താ​​ണ് വാ​​ട്സ്ആ​​പ് എ​​ന്നും ക​​മ്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഈ ​​മാ​​സം 11ന് ​​പു​​തി​​യ ലേ​​ബ​​ൽ സം​​വി​​ധാ​​നം വാ​​ട്സ്ആ​​പ് ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു​​വ​​ഴി വ്യാ​​ജ​​സ​​ന്ദേ​​ശ​​ങ്ങ​​ളു​​ടെ ഉ​​റ​​വി​​ടം വ്യ​​ക്ത​​മാ​​യി മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യും.

വാ​​ട്സ്ആ​​പ് കൊ​​ല​​ക്ക​​ള​​മൊ​​രു​​ക്കി

ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ വാ​​ട്സ്ആ​​പ് വ​​ഴി പ്ര​​ച​​രി​​ച്ച വ്യാ​​ജ​​സ​​ന്ദേ​​ശ​​ങ്ങ​​ൾ മൂ​​ലം 20ല​​ധി​​കം​​ പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​വ​​രെ​​ക്കു​​റി​​ച്ചു​​ള്ള വ്യാ​​ജ സ​​ന്ദേ​​ശ​​ങ്ങ​​ൾ വാ​​ട്സ്ആ​​പ് വ​​ഴി പ്ര​​ച​​രി​​ച്ച​​താ​​ണ് പ​​ല കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​യ​​ത്.

വാ​​ട്സ്ആ​​പ്പാ​​ണ് പ​​ല കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ആ​​രോ​​പി​​ച്ചി​​രു​​ന്നു. മൂ​​ന്നാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ര​​ണ്ടു ത​​വ​​ണ ഫ​​ല​​പ്ര​​ദ​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ വാ​​ട്സ്ആ​​പ്പി​​നു​​മേ​​ൽ സ​​ർ​​ക്കാ​​ർ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തുകയും ചെയ്തു.

Related posts