ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം; ന്യൂ​ഡ​ല്‍​ഹി​യി​ല്‍നി​ന്നു നാ​ട്ടി​ലേ​ക്ക് പ​റ​ക്കാ​ന്‍ ചെ​ല​വേ​റും


കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ രാ​ജ്യ ത​ല​സ്ഥാ​ന​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റാ​ന്‍ കീ​ശ കീ​റും. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം മ​ല​യാ​ളി​ക​ളു​ള്ള ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ ക്രി​സ്മ​സി​ന് നാ​ട്ടി​ല്‍ പോ​കു​ന്ന​വ​രു​ടെ പോ​ക്ക​റ്റ് കാലിയാകും.

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് തു​ട​ങ്ങു​ന്ന​തു ത​ന്നെ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ചാ​ർ​ജി​ന്‍റെ ഇ​ര​ട്ടി​യി​ല്‍ അ​ധി​ക​മാ​യാ​ണ്. അ​യ്യാ​യി​രം രൂ​പ​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റ് ഇ​പ്പോ​ള്‍ തു​ട​ങ്ങു​ന്ന​ത് പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യ്ക്കാ​ണ്.

ക്രി​സ്മ​സി​ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് യാ​ത്ര​യെ​ങ്കി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റി​ന് 32,000 രൂ​പ വ​രെ ന​ല്‍​ക​ണം.തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും തു​ട​ങ്ങു​ന്ന​ത് 13,000 രൂ​പ​യി​ലാ​ണ്. 26,000 വ​രെ ഈ ​ആ​ഴ്ച​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

കൊ​ച്ചി​ക്കു​ള്ള ടി​ക്ക​റ്റും സ​മാ​ന നി​ര​ക്കാ​ണ് പ​ന്ത്ര​ണ്ടാ​യി​രം മു​ത​ല്‍ ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ക്ക് ഇ​നി​യും ഉ​യ​രും.

ടി​ക്ക​റ്റ് നി​ര​ക്ക് നി​ര്‍​ണ​യ​ത്തി​നു​ള്ള പൂ​ര്‍​ണ അ​ധി​കാ​രം വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ​താ​ണ് നി​ര​ക്ക് ഇ​ത്ര​യും ഉ​യ​രാ​ന്‍ കാ​ര​ണം. ഉ​ത്സ​വ​കാ​ല​ത്തെ ചൂ​ഷ​ണ​ത്തി​നു​ള്ള അ​വ​സ​ര​മാ​യി വി​മാ​ന​ ക​മ്പ​നി​ക​ള്‍ കാ​ണു​ന്ന അ​വ​സ്ഥ​യ്ക്ക് ഇ​ത്ത​വ​ണ​യും മാ​റ്റ​മി​ല്ല.

Related posts

Leave a Comment