വാ​ട്സ് ആ​പ്പ് സ്റ്റാ​റ്റ​സാ​യി ഇ​രു​പ​തു​കാ​ര​നൊ​പ്പം വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ; ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ കു​ടും​ബ​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; എ​ല്ലാ​വ​രേ​യും നി​ശ​ബ്ദ​രാ​ക്കി സു​ഹൃ​ത്തു​ക്ക​ൾ  ജീ​വ​നൊ​ടു​ക്കി

മൈ​സൂ​രു: ഹു​ന്‍​സൂ​രി​ല്‍ ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ വീ​ട്ട​മ്മ​യും ഇ​രു​പ​തു​കാ​ര​നാ​യ ആ​ണ്‍​സു​ഹൃ​ത്തും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കി.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തെ​ച്ചൊ​ല്ലി കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​ത്. വി​വാ​ഹി​ത​യും ര​ണ്ടു മ​ക്ക​ളു​ടെ മാ​താ​വു​മാ​യ ശ്രു​തി (28), സ​മീ​പ​വാ​സി കൂ​ടി​യാ​യ മു​ര​ളി(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: അ​യ​ല്‍​വാ​സി​ക​ളാ​യ ശ്രു​തി​യും മു​ര​ളി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.ക​ഴി​ഞ്ഞ​ദി​വ​സം ശ്രു​തി​ക്കൊ​പ്പം ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ മു​ര​ളി വാ​ട്‌​സാ​പ്പ് സ്റ്റാ​റ്റ​സ് ആ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി, കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ല്‍ പേ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രു​തി വീ​ടി​നു​ള്ളി​ല്‍ ക​യ​റി ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ മു​ര​ളി ത​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ശ്രു​തി​യും മു​ര​ളി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നെ​ന്നും മ​റ്റു ബ​ന്ധ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നെ​ന്നും വ്യ​ത്യ​സ്ത ജാ​തി​ക​ളി​ല്‍​പ്പെ​ട്ട​തി​നാ​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്നും ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment