ആ​യി​ഷ സു​ല്‍​ത്താ​ന ല​ക്ഷ​ദ്വീ​പി​ലേ​ക്ക്; പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കും


കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത സി​നി​മാ പ്ര​വ​ര്‍​ത്ത​ക ആ​യി​ഷ സു​ല്‍​ത്താ​ന ല​ക്ഷ​ദ്വീ​പി​ലേ​ക്ക്. ഇ​ന്നു രാ​വി​ലെ കൊ​ച്ചി​യി​ല്‍​നി​ന്നും യാ​ത്ര തി​രി​ച്ച ആ​യി​ഷ നാളെ ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാകും.

ഇ​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. ആ​യി​ഷ പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​റ​സ്റ്റ് ചെ​യ്താ​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ആ​യി​ഷ​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സ​സെ​ടു​ത്തു​ത്. ഇ​ത് ല​ക്ഷ​ദ്വീ​പി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​രു​ന്നു.

Related posts

Leave a Comment