ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കോവിഡില്ല ! ട്വീറ്റ് ഡിലീറ്റ് ചെയ്ത് മഹാരാഷ്ട്ര ആരോഗ്യമന്ത്രി സ്ഥലം കാലിയാക്കി…

ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് വിവരം.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നു പറഞ്ഞ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇരുവര്‍ക്കും കോവിഡില്ലെന്ന് മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ അറിയിച്ചു.മേയറെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേയറുടെ അറിയിപ്പിനു പിന്നാലെ രാജേഷ് തോപെ ട്വീറ്റ് പിന്‍വലിച്ചു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

പരിശോധനയില്‍ ഐശ്യര്യയുടെയും ആരാധ്യയുടെയും ജയ ബച്ചന്റെയും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഐശ്വര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് വന്നതോടെ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. പിന്നീട് മേയറുടെ പ്രസ്താവനയോടെ ആശങ്ക അകലുകയും ചെയ്തു.

Related posts

Leave a Comment