ലിപ്സ്റ്റിക്കോ ഐലൈനറോ ഉപയോഗിച്ചെന്ന് കരുതി ഫേക്ക് ആണെന്ന് വിചാരിക്കരുത്! ഒരു ഷോള്‍ ഇട്ടെന്ന് കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ല; ശല്യപ്പെടുത്തുന്ന രീതിയില്‍ വിമര്‍ശിക്കുന്ന ആരാധകരോട് തുറന്നടിച്ച് ഐശ്വര്യറായ്

ആരാധകര്‍ ഉദ്ദേശിക്കുന്നതുപോലെ അത്ര എളുപ്പമല്ല നടീനടന്മാരുടെ ജീവിതമെന്നും അവര്‍ പറയുന്ന രീതിയില്‍ നടക്കാന്‍ തങ്ങള്‍ക്ക് പലപ്പോഴും സാധിച്ചെന്ന് വരില്ലെന്നും തുറന്നടിച്ച് വിശ്വസുന്ദരി ഐശ്വര്യറായ് രംഗത്ത്.

നിത്യജീവിതത്തില്‍ മേക്കപ്പ് ഇല്ലാതെയും കാഷ്വല്‍ ലുക്കിലുമുള്ള നടിമാരുടെ ചിത്രങ്ങള്‍ കണ്ട് ചോദ്യങ്ങളുമായി എത്തുന്നവരോടാണ് ഐശ്വര്യ റായി ഇക്കാര്യം പറയുന്നത്. തന്റെ എയര്‍പോര്‍ട്ട് ചിത്രങ്ങള്‍ കണ്ട് ഹെയര്‍സ്‌റ്റൈല്‍ എന്താണു മാറ്റാത്തതെന്നു ചോദിക്കുന്നവരോട് താന്‍ അതിനുവേണ്ടി മിനക്കെടാറില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മയാകുക എന്നത്. ആരാധ്യയെ പ്രസവിച്ചതിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ തന്റെ ചിത്രം പകര്‍ത്താന്‍ പുറത്തു കാത്തു നില്‍ക്കുകയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും താന്‍ മുടി വൃത്തിയായി ചീകിയൊതുക്കുകയോ ഒരുങ്ങുകയോ ചെയ്തില്ല. കാരണം താനൊരു വിഡ്ഡിയല്ല. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

എയര്‍പോര്‍ട്ടിലും മറ്റും പോകുമ്പോള്‍ താന്‍ ചിലപ്പോള്‍ ഐലൈനറോ ലിപ്സ്റ്റിക്കോ ഉപയോഗിച്ചിരിക്കാം. പക്ഷേ അത് മിക്ക സ്ത്രീകളും പുറത്തുപോകുമ്പോള്‍ സാധാരണയായി ചെയ്യുന്ന കാര്യമാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം ഒരാള്‍ ഫെയ്ക് ആണെന്നു പറയാനാകില്ല. അതുപോലെതന്നെ മുഖം വൃത്തിയാക്കി ഒരു ഷോള്‍ കഴുത്തിനു ചുറ്റുമിട്ടെന്നു കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ല. ഐശ്വര്യ വ്യക്തമാക്കി.

മിക്കപ്പോഴും താന്‍ ഓവര്‍കോട്ടുകളാണ് ഉപയോഗിക്കാറുള്ളത്. കാരണം അതാണ് തനിക്കേറ്റവും പ്രിയപ്പെട്ടത്. എന്നാല്‍ പ്രൊഫഷനു വേണ്ടി താന്‍ അവര്‍ പ്രതീക്ഷിക്കുന്നതു ചെയ്യാന്‍ തയ്യാറാണെന്നും അതു സാഹചര്യത്തിന് അനുസരിച്ചായിരിക്കുമെന്നും ഐശ്വര്യ പറഞ്ഞു.

Related posts