സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ്ത്രീ​ക​ളെ  അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​യാളെ പോലീസ് അറസ്റ്റു ചെയ്തു; ഫോൺ നമ്പർ തരപ്പെടുത്തി സത്രീകളെ ഫോൺവിളിച്ച് അസഭ്യം പറ‍യുന്നതും ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്ത്രീ​ക​ളേ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രേ​യും അ​പ​കീ​ർ​ത്തി​പെ​ടു​ത്തും വി​ധം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ളും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും സ്ത്രീ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​യാ​ളെ കോ​ത​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി.

ചൂ​ണ്ടി സ്വ​ദേ​ശി ക​ളി​പ്പ​റ​ന്പി​ൽ അ​ജി​ൽ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ത്രീ​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച് അ​ശ്ലീ​ലം പ​റ​യു​ക​യും അ​വ​രു​ടെ ഫോ​ട്ടോ സം​ഘ​ടി​പ്പി​ച്ച് അ​ശ്ലീ​ല പോ​സ്റ്റു​ക​ൾ ഇ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

പ്ര​തി​ക്കെ​തി​രേ കോ​ത​മം​ഗ​ലം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും മു​ന്പ് സ​മാ​ന കു​റ്റ​ങ്ങ​ളു​ടെ പേ​രി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.അ​ടു​ത്ത കാ​ല​ത്ത് ഷോ​ജി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യേ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രേ​യും അ​ധി​ക്ഷേ​പി​ക്കും​വി​ധം ഇ​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ൾ ഇ​ട്ടി​രു​ന്നു.

മാ​തി​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യു​ടേ​യും ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​യു​ടേ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ത​മം​ഗ​ലം സി​ഐ അ​ഗ​സ്റ്റി​ൻ മാ​ത്യു, എ​സ്‌​ഐ ബേ​സി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts