പ്രകൃതി വിരുദ്ധ പീഡനം; താമരാക്ഷനെന്ന സ്വാമി ശ്രീനാരായണ ധർമവ്രതൻ പീഡനത്തിന് ഇരയാക്കിയത് ഏഴു ആൺകുട്ടികളെ; ആളൂരിൽ നടന്ന സംഭവം ഇങ്ങനെ…

തൃശൂർ∙ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ആളൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാർഥ പേര് താമരാക്ഷൻ എന്നാണ്.

സ്വാമിയെ 12.30ഓടെ തൃശൂരിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.ആൺകുട്ടികളുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തതിനു ശേഷവും മൊഴിമാറ്റാൻ ഇയാൾ സമ്മർദ്ദം ചെലുത്തിയെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.

Related posts