ആ​രാ​ധ​ക​രെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലാ​ഴ്ത്തി പേട്ടയും ആവേശവും; അ​മാ​നു​ഷി​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ജ​നി​യു​ടെ തി​രി​ച്ചു​വ​ര​വെന്ന് ആരാധകർ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ പേ​ട്ട​യും ത​ല അ​ജി​ത്തി​ന്‍റെ വി​ശ്വാ​സ​വും ആ​രാ​ധ​ക​രെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലാ​ഴ്ത്തി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. ര​ജ​നീ​കാ​ന്ത് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി​യു​ള്ള പേ​ട്ട​യു​ടെ ആ​ദ്യ ഷോ ​തൃ​ശൂ​ർ സ​പ്ന തീ​യ​റ്റ​റി​ൽ പു​ല​ർ​ച്ചെ നാ​ലി​ന് ന​ട​ന്നു. മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പേ​ട്ട ര​ജ​നി ആ​രാ​ധ​ക​രെ പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നാ​ണ് ആ​ദ്യ റി​പ്പോ​ർ​ട്ട്.

അ​മാ​നു​ഷി​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ജ​നി​യു​ടെ തി​രി​ച്ചു​വ​ര​വ് പേ​ട്ട​യി​ൽ കാ​ണാ​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. കാ​ളി എ​ന്ന പേ​രു​ള്ള ഹോ​സ്റ്റ​ൽ വാ​ർ​ഡ​നാ​യി ഹ്യൂ​മ​റും റൊ​മാ​ൻ​സും ആ​ക്ഷ​നു​മെ​ല്ലാ​മാ​യി പ്രേ​ക്ഷ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​മാ​ണ​ത്രെ ര​ജ​നി കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​ത്.

അ​ജി​ത്തി​ന്‍റെ ആ​വേ​ശം കു​ടും​ബ​പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ൽ അ​ജി​ത് എ​ത്തു​ന്ന ആ​വേ​ശ​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. തൃ​ശൂ​രി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ ഇ​രു​ചി​ത്ര​ങ്ങ​ൾ​ക്കും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​യ​റ്റ​റു​ക​ൾ കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൊ​ണ്ടും താ​ര​ങ്ങ​ളു​ടെ ഫ്ളെ​ക്സു​ക​ൾ ഉ​യ​ർ​ത്തി​യും ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

Related posts