Set us Home Page

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്‍റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും

ഏ.​ജെ.​വി​ൻ​സ​ൻ
തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഒ​രു ത​വ​ണ വീ​ടു​ക​ളി​ലെ​ത്തി​ച്ച​തി​നു പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ൽ ന​ല്കാ​ൻ 9,30,21,900 രൂ​പ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലേ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രു​ടെ​യും പെ​ൻ​ഷ​ൻ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

2018 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ൾ, മ​റ്റ് വാ​യ്പാ സം​ഘ​ങ്ങ​ൾ എ​ന്നി​വ മു​ഖാ​ന്തി​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​തി​നാ​ണ് ഈ ​തു​ക കൈ​മാ​റു​ന്ന​ത്. ഒ​രു ഗു​ണ​ഭോ​ക്താ​വി​നു വീ​ട്ടി​ൽ ചെ​ന്നു പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു ന​ല്കു​ന്ന​ത്.

18,60,438 വീ​ടു​ക​ളി​ലാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച​ത്.​ഈ ജി​ല്ല​യി​ൽ 2,42,153 ഗു​ണ​ഭോ​ക്ത​ക്ക​ൾ​ക്കാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖാ​ന്തി​രം നേ​രി​ട്ടു പെ​ൻ​ഷ​നെ​ത്തി​ച്ച​ത്.

ജി​ല്ല​യും കൈ​മാ​റി​യ തു​ക​യും
തൃ​ശൂ​ർ – 1, 03, 30,000
പാ​ല​ക്കാ​ട് – 1, 20, 31,900
തി​രു​വ​ന​ന്ത​പു​രം – 74,90,700
കൊ​ല്ലം – 66,39,750
പ​ത്ത​നം​തി​ട്ട – 24,72,350
ആ​ല​പ്പു​ഴ – 74,63, 050
കോ​ട്ട​യം – 35,46,950
ഇ​ടു​ക്കി – 13, 27,750
എ​റ​ണാ​കു​ളം – 54,97,100
മ​ല​പ്പു​റം – 1, 21,07,650
കോ​ഴി​ക്കോ​ട് – 1, 01, 28,650
വ​യ​നാ​ട് – 16, 21,700
​ക​ണ്ണൂ​ർ – 84,73, 200
കാ​സ​ർ​ഗോ​ഡ് – 38,91,150

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS