‘തല അജിത് വേറൊരു ലെവലാണ് “

ajithഅഭിനയത്തിലൂടെ ആരാധക മനസുകള്‍ കീഴടക്കുന്ന തമിഴ് സിനിമയുടെ സ്വന്തം തല അജിത് വീണ്ടും ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ ചെയ്ത് ആരാധകരെ അമ്പരപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ സിനിമ തല 57 ന്റെ ചിത്രീകരണത്തിനിടെയാണ് ഡ്യൂപ്പിനെ വേണ്ടെന്നുവച്ച് അജിത് സാഹസിക രംഗങ്ങള്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങളില്‍ സീനിയര്‍ ഡ്യൂപ്പിനെ ഉപയോഗിക്കാനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍ ജൊറിയന്‍ പൊനോമരെഫ് തീരുമാനിച്ചിരുന്നത്്.എന്നാല്‍ തല ഇതിനു സമ്മതിച്ചില്ല.

അജിത്തിന്റെ പ്രകടനം കണ്ട സ്റ്റണ്ട് മാസ്റ്ററുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ലെന്ന് മാസ്റ്റര്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇതോടെ തല അജിത്തിന്റെ ഡ്യൂപ്പില്ലാ പ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാവിഷയമായിമാറിയിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള അജിത്തിന്റെ പ്രിയം നേരത്തെ തന്നെ കോളിവുഡില്‍ പ്രശസ്തമാണ്.

Related posts