ഗു​രു​നാ​ഥ​യെ  പൊന്നാടയണിയിച്ച് ആന്‍റണി..!  തൊണ്ണൂറാം ജന്മദിനത്തിൽ വിളിക്കാതെ എത്തിയ അതിഥിയെ കണ്ട ലീലാവതി ടീച്ചർക്ക് അത്ഭുതം

ക​ള​മ​ശേ​രി: ന​വ​തി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഗു​രു​നാ​ഥ​യെ കാ​ണാ​ൻ എ.കെ. ആന്‍റണി എത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ലീ​ലാ​വ​തി ടീ​ച്ച​ർ താ​മ​സി​ക്കു​ന്ന തൃ​ക്കാ​ക്ക​ര​യി​ലെ വീ​ട്ടി​ൽ എ.കെ. ആന്‍റണി​യെ​ത്തി​യ​ത്. തൊ​ണ്ണൂ​റി​ലേ​ക്ക് ക​ട​ന്ന ലീ​ലാ​വ​തി ടീ​ച്ച​റെ നേ​രി​ൽ ക​ണ്ട് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​തോ​ടൊ​പ്പം പൊ​ന്നാ​ട അ​ണി​യി​ച്ചും ആ​ദ​രി​ച്ചു. കൂ​ടാ​തെ ടീ​ച്ച​റു​ടെ സ​ഹോ​ദ​ര​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

അ​ക്കാ​ദ​മി​ക് രം​ഗ​ത്തും സാം​സ്കാ​രി​ക രം​ഗ​ത്തും വ്യ​ക്ത​വും ദൃ​ഢ​വു​മാ​യ നി​ല​പാ​ടു​ക​ൾ തു​ട​രു​ന്ന​തി​നെ മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി കൂ​ടി​യാ​യ എ.കെ. ആന്‍റണി പ്ര​ശം​സി​ച്ചു. ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഗു​രു​നാ​ഥ​യെ​ന്ന സ്ഥാ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും യു​ജി​സി സ​മ​ര​ത്തി​ല​ട​ക്കം എ​ടു​ത്ത രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് തെ​ളി​വാ​ണെ​ന്നും ആ​ന്‍റണി പ​റ​ഞ്ഞു.

എ​ന്നാ​ൽ യുജിസി ​സ​മ​ര​ത്തി​ൽ ഏ​ക​യാ​യി നി​ന്ന ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് എ​ല്ലാ​വ​രും ചെ​യ്ത​തെ​ന്ന് ടീ​ച്ച​ർ മ​റു​പ​ടി ന​ൽ​കി. ലീ​ലാ​വ​തി ടീ​ച്ച​റു​ടെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ വ​റ്റാ​ത്ത ഉ​റ​വ പോ​ലെ തു​ട​ര​ട്ടെ​യെ​ന്നും എ.കെ. ആന്‍റണി ആ​ശം​സി​ച്ചു.

ക്ഷ​ണി​ക്കാ​തെ​യെ​ത്തി​യ അ​തി​ഥി​യ്ക്ക് തന്‍റെ പ​ഠ​ന കൃ​തി​യാ​യ “സി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ക​ഥാ​ലോ​ക​ങ്ങ​ൾ’ ലീ​ലാ​വ​തി ടീ​ച്ച​ർ സ​സ​ന്തോ​ഷം കൈ​മാ​റി. ഗു​രു​നാ​ഥ ന​ൽ​കി​യ ചി​പ്സ് മ​ധു​ര​മി​ല്ലാ​ത്ത ക​ട്ട​ൻ ചാ​യ​യോ​ടൊ​പ്പം ക​ഴി​ച്ച ശേ​ഷ​മാ​ണ് എ.കെ. ആന്‍റണി മ​ട​ങ്ങി​യ​ത്. ഡിസിസി ​പ്ര​സി​ഡ​ന്‍റ് ടി.ജെ. വി​നോ​ദ്, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജെ​സി പീ​റ്റ​ർ തു​ട​ങ്ങി​യ​വ​രും ആന്‍റ​ണി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts