അവനോടൊപ്പം..‍! ആകാശയാത്ര വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി; താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം രംഗത്ത്. താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിർത്തിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.

ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിനു മുന്പും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഇത്തരം യാത്രകൾ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്ര സഹായം ലഭിച്ചതെന്നും കെ.എം. എബ്രഹാം പറഞ്ഞു.

വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്ക് സ​ർ​ക്കാ​രാ​ണു പ​ണം മു​ട​ക്കു​ന്ന​തെ​ന്നും ഈ ​പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്നു താ​ൻ അ​ന്വേ​ഷി​ക്കാ​റി​ല്ലെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. താ​ൻ മോ​ഷ​ണം ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ത​ന്‍റെ യാ​ത്ര​യി​ൽ അ​പാ​ക​ത ഒ​ന്നു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts