പതിനാറുകാരന്‍റെ കൊലപാതകം! വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തു കു​റ്റ​ക​രം; കുട്ടികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ൽ പ​തി​നാ​റു​കാ​ര​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു കു​ട്ടി​ക​ളെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി.

കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് സു​ധീ​ഷ് ഭ​വ​നി​ൽ സു​ധീ​ഷ് – മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഖി​ലാ​ണ് (16) ചൊ​വ്വാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ന്പ​താം ക്ലാ​സ് വ​രെ ഒ​പ്പം പ​ഠി​ച്ച അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് സ്വ​ദേ​ശി​യും കൊ​ടു​മ​ണ്‍ മ​ണി​മ​ല​മു​ക്ക് സ്വ​ദേ​ശി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ല്ല്, മ​ഴു, ക​ത്തി എ​ന്നി​വ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇ​തി​നി​ടെ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ​ക്കൊ​ണ്ടു മൃ​ത​ദേ​ഹം മാ​ന്തി​യെ​ടു​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി.

ഇ​ത്ത​രം വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യോ കു​ട്ടി​ക​ളെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റും അ​റി​യി​ച്ചു.

സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. **

Related posts

Leave a Comment