വീ​ട്ടി​ൽ​ക്ക‍​യ​റി ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ആക്രമണത്തിനുള്ള കാരണം കേട്ടാൽ ഞെട്ടും; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ


വെ​മ്പാ​യം: പ​ണം ക​ടം​കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വീ​ട്ടി​ൽ​ക്ക‍​യ​റി ആ​ക്ര​മ​ണം ന​ട​ത്തി ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

വ​ട്ട​പ്പാ​റ, തെ​ങ്ക​റ​മു​ക​ൾ ശ്രീ​പാ​ദം വീ​ട്ടി​ൽ സൂ​ര​ജി​നെ ആ​ക്ര​മി​ച്ച നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് സ്വ​ദേ​ശി വി​ഷ്ണു, ഏ​ണി​ക്ക​ര സ്വ​ദേ​ശി വി​മ​ൽ എ​ന്നി​വ​രെ​യാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൂ​ര​ജ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി വി​റ്റ​ത​റി​ഞ്ഞ് സു​ഹൃ​ത്താ​യ വി​മ​ൽ ഒ​രു ല​ക്ഷം രൂ​പ ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. സൂ​ര​ജ് തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​ന് രാ​ത്രി 9.15 ന് ​സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ൾ കൊ​ല​പാ​ത​ക കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും, നെ​ടു​മ​ങ്ങാ​ട്,അ​രു​വി​ക്ക​ര, പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വ​ട്ട​പ്പാ​റ സി​ഐ ഡി.​ഗി​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ആ​ർ.​ബൈ​ജു, എ​സ്‌​സി പി​ഒ​മാ​രാ​യ അ​ജി​ത്, സൂ​ര​ജ്, സി​പി​ഒ​മാ​രാ​യ ശ്രീ​കാ​ന്ത്, ഷി​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment