മ​തം​മാ​റാ​ന്‍ ഷീ​സാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി ! ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും മ​ര​ണം കൊ​ല​പാ​ത​ക​മാ​വാ​മെ​ന്നും തു​നി​ഷ​യു​ടെ അ​മ്മ…

സീ​രി​യ​ല്‍ ന​ടി തു​നി​ഷ ശ​ര്‍​മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​വാ​മെ​ന്ന് അ​മ്മ വ​നി​ത ശ​ര്‍​മ. മു​ന്‍ കാ​മു​ക​നും ന​ടു​മാ​യ ഷീ​സാ​ന്‍ ഖാ​ന്‍ മ​തം മാ​റാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും വ​നി​ത വെ​ളി​പ്പെ​ടു​ത്തി.

മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കു​മ്പോ​ള്‍ ഷീ​സാ​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​നി​ത പ​റ​ഞ്ഞു. മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു ഒ​രു ദി​വ​സം മു​ന്‍​പ് താ​ന്‍ ഷൂ​ട്ടി​ങ് സെ​റ്റി​ല്‍ വ​ന്നി​രു​ന്നു​വെ​ന്നും ഷീ​സാ​ന്റെ ര​ഹ​സ്യ​കാ​മു​കി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം അ​യാ​ളോ​ട് ചോ​ദി​ച്ചു​വെ​ന്നും അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

”ഷീ​സാ​നെ ശി​ക്ഷി​ക്കു​ന്ന​തു​വ​രെ ഞാ​ന്‍ പോ​രാ​ടും. ഒ​രി​ക്ക​ല്‍ തു​നി​ഷ അ​വ​ന്റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​വ​ന്‍ ച​തി​ക്കു​ന്ന​ത് അ​വ​ള്‍​ക്ക് മ​ന​സ്സി​ലാ​യി. ഷീ​സാ​നോ​ട് ഇ​തേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍, അ​വ​ന്‍ അ​വ​ളെ അ​ടി​ച്ചു. എ​ന്റെ മ​ക​ള്‍​ക്ക് അ​സു​ഖ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഷീ​സാ​നെ ഞാ​ന്‍ വെ​റു​തെ വി​ടി​ല്ല. എ​ന്റെ മ​ക​ള്‍ പോ​യ​തോ​ടെ ഞാ​ന്‍ ത​നി​ച്ചാ​യി, ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ ഷീ​സാ​ന്‍ അ​വ​ളെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നു. ഇ​ത് ഒ​രു കൊ​ല​പാ​ത​ക​മാ​കാം. ” വ​നി​ത ശ​ര്‍​മ പ​റ​യു​ന്നു.

ഡി​സം​ബ​ര്‍ 24ന്, ​തു​നി​ഷ ഷീ​സാ​ന്‍ ഖാ​നു​മാ​യി 15 മി​നി​റ്റ് മു​ഖാ​മു​ഖം സം​സാ​രി​ച്ചി​രു​ന്നു. ഷൂ​ട്ടി​ങ് സെ​റ്റി​ലെ മേ​ക്ക​പ്പ് റൂ​മി​ല്‍ ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം ന​ടി അ​സ്വ​സ്ഥ​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷീ​സാ​നും തു​നി​ഷ​യും ത​മ്മി​ലു​ള്ള വാ​ട്സാ​പ് ചാ​റ്റു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മ​രി​ക്കു​ന്ന​തി​ന് മു​മ്പ് തു​നി​ഷ ഷീ​സാ​നെ വി​ളി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ കാ​മു​കി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തോ​ടെ തു​നി​ഷ​യെ ഒ​ഴി​വാ​ക്കാ​ന്‍ ഷീ​സാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment