ഫോൺവിളിച്ച് ശല്യം ചെയ്യൽ; നിരന്തര ഉപദ്രവമായപ്പോൾ പോലീസിൽ പരാതി നൽകി; പെൺകുട്ടിയെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച് സഹോദരങ്ങൾ; ഞെട്ടിക്കുന്ന സംഭവം മൂലേടത്ത്


കോ​ട്ട​യം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ ഫോ​ണി​ൽ ശ​ല്യം ചെ​യ്ത​തി​നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു വീ​ടു ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാ​മ​നാ​യി തെ​ര​ച്ചി​ൽ.

ര​ണ്ടു പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു.വി​ദ്യാ​ർ​ഥി​നി​യെ ഫോ​ണി​ൽ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​തി​നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സം​ഘം ചേ​ർ​ന്നു കു​ടും​ബ​ത്തെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.മൂ​ലേ​ടം കു​റ്റി​ക്കാ​ട്ട് ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ര​ണ്ടു​പേ​രെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

പ​രാ​തി​ക്കാ​രു​ടെ വീ​ടി​നു​സ​മീ​പം മു​ന്പ് വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ബ​ഹ​ളം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തു​ള​ള​വ​രെ വി​ളി​ച്ചു​ചേ​ർ​ത്ത് ര​ണ്ടു​പേ​രെ​യും പി​ടി​ച്ചു​കെ​ട്ടി പോ​ലീ​സ് ഏ​ൽ​പ്പി​ച്ചു. സം​ഘ​ത്തി​ലെ മ​റ്റൊ​രാ​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Related posts

Leave a Comment