വസ്ത്രം അലക്കുന്നതിന്‍റെ പേരില്‍ തർക്കം; സൈനികനെ കൊലപ്പെടുത്തി ഡിഎംകെ കൗണ്‍സിലര്‍; ആക്രമണം നടത്തിയത് ഒൻപതംഗ സംഘം 

ചെന്നൈ: ഡിഎംകെ കൗണ്‍സിലറുടെ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. കൃഷ്ണഗിരി ജില്ലയില്‍  സൈനികനായ പ്രഭു(33) ആണ് കൊല്ലപ്പെട്ടത്. പൊതു ടാങ്കില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ ഡിഎംകെ കൗണ്‍സിലര്‍ ചിന്നസാമി(50) ഉള്‍പ്പെടെ മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.ചിന്നസാമി യുടെ മകന്‍ രാജപാണ്ടി ഉള്‍പ്പെടെ ആറുപേരെ നേരത്തെ പിടികൂടിയിരുന്നു.

ടാങ്കില്‍ തുണി അലക്കുന്നതുമായുള്ള തര്‍ക്കത്തിനൊടുവില്‍ ചിന്നസാമിയും സഹോദരങ്ങളും ബന്ധുക്കളുമടക്കം ഒമ്പതു പേര്‍ മരത്തടികള്‍ ഉപയോഗിച്ച് സൈനികനെയും സഹോദരെനയും ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related posts

Leave a Comment