അ​ടി​യ​ന്തി​ര​ത്തി​ന് ക്ഷ​ണിക്കാത്തതിന്‍റെ കലിപ്പ് അടിച്ചു തീർത്ത് അമ്മാവൻ; താൻ മരിക്കാഞ്ഞത് ഭാഗ്യംകൊണ്ടെന്ന് മരുമകൻ; വീ​ടും വാ​ഹ​ന​വും തകർത്തു; അമ്മാവൻ സൈനികനെതിരേ കേസ്


പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര അ​ടി​യ​ന്തി​ര​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ മ​രു​മ​ക​നെ മ​ര്‍​ദി​ക്കു​ക​യും വീ​ടും വാ​ഹ​ന​വും ആ​ക്ര​മിക്കുകയുംചെയ്ത അ​മ്മാ​വ​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

ക​ണ്ടോ​ത്ത് ശ്രീ​നാ​രാ​യ​ണ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ ചാ​മു​ണ്ടി സ​നീ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് സൈനികനാ​യ ഇ​യാ​ളു​ടെ അ​മ്മാ​വ​ന്‍ ചാ​മു​ണ്ടി വി​നോ​ദി​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്കാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ ന​ട​ത്തി​യ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ ക്ഷ​ണി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ വീ​ട്ടി​ല്‍ ക​യ​റി മ​ര​പ്പ​ല​ക​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​മാ​യി​രു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ളും കാ​റും അ​ടി​ച്ചു ത​ക​ര്‍​ത്തെന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു.​

Related posts

Leave a Comment