പി​താ​വി​ന്‍റെ ആ​ണ്ട് വി​ളി​ക്കാ​ൻ പോ​ക​വെ ബൈ​ക്ക​പ​ക​ട​ത്തി​ൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം


ആ​ല​ങ്ങാ​ട്: പി​താ​വി​ന്‍റെ ആ​ണ്ട് വി​ളി​ക്കാ​ൻ പോ​യ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി പ​ഴ​ന്പി​ള്ളി പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​ല​ൻ (20) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.അ​ല​ന്‍റെ പി​താ​വ് ആ​ന്‍റ​ണി ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് മ​രി​ച്ച​ത്.

ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ച​ട​ങ്ങി​ലേ​ക്ക് ബ​ന്ധു​ക്ക​ളെ വി​ളി​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന അ​ല​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​നെ ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ഗ്രേ​സി ചേ​രി​യം​തു​രു​ത്ത് മാ​പ്പി​ള​ശേ​രി കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​റ്റ, അ​ന​സ്റ്റ.

Related posts

Leave a Comment