നിങ്ങൾക്കും സഹായിക്കാം; സു​മ​ന​സു​ക​ള്‍ ക​നി​യു​ന്നു, ജോ​ണ്‍ പോ​ളി​നാ​യി എ​ത്തി​യ​ത് 11 ല​ക്ഷം രൂ​പ

കൊ​ച്ചി: ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍ പോ​ളി​ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​മൊ​ഴു​കു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​ക്ക് ഉ​ള്‍​പ്പെ​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് എ​ത്തി​യ​ത് ഏ​ക​ദേ​ശം 11 ല​ക്ഷം രൂ​പ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു​ള്ള ചി​കി​ത്സാ​സ​ഹാ​യ​മൊ​രു​ക്കാ​ന്‍ സു​ഹൃ​ത് സം​ഘ​മാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

മാ​സ​ങ്ങ​ളാ​യി നീ​ളു​ന്ന ചി​കി​ത്സ​യെ തു​ട​ര്‍​ന്ന് ജോ​ണ്‍ പോ​ളും കു​ടും​ബ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ജോ​ണ്‍ പോ​ള്‍. നേ​രി​യ​തോ​തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ന​ല്‍​കി​യി​രു​ന്ന ശ്വ​സ​ന​സ​ഹാ​യം രാ​ത്രി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​തു​വ​രെ ചി​കി​ത്സ​യ്ക്കാ​യി 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി.

മാ​ക്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മാ സം​ഘ​ട​ന​ക​ള്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യെ​ങ്കി​ലും എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്. ജോ​ണ്‍ പോ​ളി​ന്റെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

സു​ഹൃ​ത്തു​ക്ക​ളും കൊ​ച്ചി​യി​ലെ സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​മാ​യ പ്ര​ഫ. എം.​കെ. സാ​നു, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പു​തു​ശേ​രി, പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു, സം​വി​ധാ​യ​ക​ന്‍ എം. ​മോ​ഹ​ന്‍, സി​ഐ സി.​സി. ജ​യ​ച​ന്ദ്ര​ന്‍, പി. ​രാ​മ​ച​ന്ദ്ര​ന്‍, അ​ഡ്വ. മ​നു റോ​യ്, സി.​ജി. രാ​ജ​ഗോ​പാ​ല്‍, ജോ​ണ്‍​സ​ണ്‍ സി. ​ഏ​ബ്ര​ഹാം, ത​നൂ​ജ ഭ​ട്ട​തി​രി തു​ട​ങ്ങി​യ​വ​രാ​ണ് കു​ടും​ബ​ത്തി​നു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ള്ള​ത്.

ജോ​ണ്‍ പോ​ളി​ന്‍റെ മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് ജി​ബി ഏ​ബ്ര​ഹാ​മി​ന്‍റെ പേ​രി​ലു​ള്ള എ​സ്ബി​ഐ കാ​ക്കൂ​ര്‍ ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​വു​ന്ന​താ​ണെ​ന്ന് സു​ഹൃ​ത്സം​ഘം അ​റി​യി​ച്ചു.

അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 67258022274, എ​സ്ബി​ഐ കാ​ക്കൂ​ര്‍ ബ്രാ​ഞ്ച്, ഐ​എ​ഫ്എ​സി കോ​ഡ് SBIN0070543. ഗൂ​ഗി​ള്‍​പേ​യാ​യി 9446610002 എ​ന്ന ന​മ്പ​റി​ലും സ​ഹാ​യ​ങ്ങ​ള്‍ ന​ല്കാം.

Related posts

Leave a Comment