സർവകലാശാല ചട്ടം പാലിച്ചു; അ​ല​ൻ ഷു​ഹൈ​ബി​നെ കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​ക്കി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല; കാരണം കാണിക്കൽ കത്തിൽ പറ‍യുന്നതിങ്ങനെ…

ക​ണ്ണൂ​ർ: മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ല​ൻ ഷു​ഹൈ​ബി​നെ കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഇ​തു സം​ബ​ന്ധി​ച്ചു ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സ് അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.

സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ബി​എ എ​ൽ​എ​ൽ​ബി കോ​ഴ്സി​ൽ​നി​ന്നാ​ണ് അ​ല​നെ പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​ർ പാ​ല​യാ​ട്ടെ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലാ​യി​രു​ന്നു അ​ല​ൻ പ​ഠി​ച്ചി​രു​ന്ന​ത്. അ​ല​ന്‍റെ അ​മ്മ സ​ബി​ത ശേ​ഖ​റി​നാ​ണ് അ​റി​യി​പ്പ് ഒ​രു ക​ത്തി​ലൂ​ടെ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബി​എ എ​ൽ​എ​ൽ​ബി സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ​നി​ന്ന് അ​ല​നെ സ​ർ​വ​ക​ലാ​ശാ​ലാ ച​ട്ട​പ്ര​കാ​രം നീ​ക്കം ചെ​യ്യു​ന്നു എ​ന്നാ​ണു ക​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി 15 ദി​വ​സം ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ലാ​ണു പു​റ​ത്താ​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment