ത​ല​ശേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ത​ല​യ്ക്ക് അ​ടി​യേ​റ്റു; ബൈക്കിലെത്തി ആക്രമിച്ച സംഘം ആർഎസ്എസുകാരെന്ന് ആരോപണം

ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. പ​രി​ക്കേ​റ്റ എ​ര​ഞ്ഞോ​ളി​പ്പാ​ലം സു​ചി​ത്ര​ നി​വാ​സി​ൽ സു​മി​ത്തി​നെ (38) ത​ല​ശേ​രി സഹകരണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം. എ​ര​ഞ്ഞോ​ളി​പ്പാ​ല​ത്തെ ക​ട​യ്ക്കുമു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​തി​വേ​ഗ​ത്തി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം സു​മി​ത്തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക്‌ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്‌. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment