ഭീ​രു​ക്ക​ളും നി​ഷ്ക്രി​യ​രു​മാ​ണ് ന​മ്മു​ടെ ആ​ണു​ങ്ങ​ൾ! ട്രെ​യി​നി​ൽ വ​ച്ച് ദു​ര​നു​ഭ​വ​മു​ണ്ടാ​യ യു​വ​തി​യു​ടെ കു​റി​പ്പ്

ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ല​ഹ​രി​ക്ക​ടി​മ​യാ​യ ഒ​രാ​ളി​ൽ നി​ന്നും ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ആ​ലീ​സ് ചീ​വേ​ൽ എ​ന്ന യു​വ​തി​ക്കാ​ണ് കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വ​ച്ച് മ​ദ്യ​പാ​നി​യാ​യ ഒ​രാ​ളി​ൽ നി​ന്നും മോ​ശ​മാ​യ അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

എ​ന്നാ​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രു​ടെ മു​മ്പി​ൽ വ​ച്ച് ത​ന്നെ ഇ​യാ​ൾ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും ഒ​രാ​ൾ പോ​ലും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നു​ള്ള​താ​ണ് വ​ള​രെ ദു​ഖ​ക​ര​മാ​യി ഇ​വ​ർ കു​റി​ക്കു​ന്ന​ത്. ത​നി​ക്കൊ​പ്പം യാ​ത്ര ചെ​യ്ത ചെ​റു​പ്പ​ക്കാ​ര​ട​ക്ക​മു​ള്ള ആ​ണു​ങ്ങ​ൾ നി​ഷ്ക്രി​യ​രാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​സാ​നം പ്രാ​യ​മാ​യ ഒ​രാ​ളാ​ണ് ഈ ​ആ​ക്ര​മി​യെ അ​ടി​ച്ചു വീ​ഴ്ത്തി​യ​തെ​ന്നും ഈ ​യു​വ​തി പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല അ​വ​ൻ വീ​ണു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​വി​ടെ നി​ന്ന ആ​ണു​ങ്ങ​ൾ വീ​ര​സ്യം പു​റ​ത്തെ​ടു​ത്ത​തെ​ന്നും ഇ​വ​ർ കൂ​ട്ടി ചേ​ർ​ക്കു​ന്നു. അ​വ​നെ ഒ​തു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​ൻ കൊ​ല്ല​പ്പെ​ടു​ക​യോ, അ​വ​നെ കൊ​ല്ലു​ക​യോ ചെ​യ്യേ​ണ്ടി വ​ന്നേ​നെ​യെ​ന്നും ആ​ലീ​സ് പ​റ​ഞ്ഞു.

Related posts